മദനിയുടെ സുരക്ഷാച്ചെലവ് 1.18 ലക്ഷമായി കുറച്ചു; സന്ദര്‍ശന സമയം നാല് ദിവസം കൂട്ടി

ന്യൂഡൽഹി, വെള്ളി, 4 ഓഗസ്റ്റ് 2017 (14:14 IST)

 Abdul nasar madani , PDP , police , Supremcourt , Usma beevi , അബ്‌ദുൽ നാസർ മദനി , പിഡിപി , ബെംഗളൂരു സ്ഫോടനക്കേസ് , മദനി
അനുബന്ധ വാര്‍ത്തകള്‍

പിഡിപി അധ്യക്ഷൻ അബ്‌ദുൽ നാസർ മദനിയുടെ സുരക്ഷാ ചെലവിനുള്ള തുക കർണാടക സർക്കാർ 1,18,000 രൂപയാക്കി കുറച്ചു. കൂടാതെ കേരളത്തിൽ കഴിയാവുന്ന ദിവസങ്ങളും കൂട്ടി.

യാത്ര അനിശ്ചിതത്വത്തിലായതോടെ നഷ്ടപ്പെട്ട നാല് ദിവസത്തിന് പകരമായിട്ടാണ് ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ മദനിക്ക് അധിക ദിവസം അനുവദിച്ചത്. അദ്ദേഹത്തിന് ആഗസ്ത് ആറ് മുതല്‍ 19വരെ കേരളത്തില്‍ തുടരാം.

14,80,000 രൂപ യാത്രാചെലവ് വേണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം കേട്ട സുപ്രീംകോടതി രൂക്ഷമായി ശകാരിച്ചതോടെയാണ് സര്‍ക്കാര്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക് ചുരുക്കിയത്.

കരുനാഗപ്പള്ളിയിലെ വീട്ടിൽ കഴിയുന്ന ഉമ്മ അസ്മ ബീവിയെ കാണുന്നതിനും ഈ മാസം ഒമ്പതിന് തലശേരിയിൽ നടക്കുന്ന മകൻ ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനും ഈ മാസം ഒന്നു മുതൽ 14 വരെയാണ് സുപ്രീംകോടതി മദനിക്ക് നേരത്തെ അനുമതി നൽകിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇത് ദിലീപിനോടുള്ള വെല്ലുവിളിയോ?; പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ രണ്ട് വ്യത്യസ്ത ചേരിയാക്കി ...

news

മഞ്ജുവിനെ വിവാഹം കഴിച്ചത് ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നോ? ദിലീപിന്റെ സുഹൃത്തുകളെ പൊലീസ് ചോദ്യം ചെയ്യും !

മഞ്ജു വാര്യര്‍ക്ക് മുമ്പേ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നെന്ന കണ്ടെത്തലില്‍ ...