ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസിന്‍റെ പ്രവര്‍ത്തനം നിരോധിക്കും

ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസിന്‍റെ ആയുധപരിശീലനം അനുവദിക്കില്ല

RSS, Kadakampalli Surendran, Devaswom Board, Pinarayi, Kummanam, Temple,   ആര്‍ എസ് എസ്, കടകം‌പള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ്, പിണറായി, കുമ്മനം, ആരാധനാലയങ്ങള്‍
തിരുവനന്തപുരം| Last Updated: ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (18:04 IST)
ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസിന്‍റെ പ്രവര്‍ത്തനം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതുസംബന്ധിച്ച ദേവസ്വം വകുപ്പിന്‍റെ നിര്‍ദ്ദേശം നിയമവകുപ്പ് അംഗീകരിച്ചു.

ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസിന്‍റെ ആയുധപരിശീലനവും രാഷ്ട്രീയ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നുള്ള സര്‍ക്കാര്‍ നിലപാട് ദേവസ്വംമന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നു.

പ്രത്യേകിച്ച് ഏതെങ്കിലും സംഘടനയുടെ പേരു പറയാതെയായിരിക്കും ഉത്തരവ് പുറത്തിറങ്ങുക. ആരാധനാലയങ്ങള്‍ ആയുധ പരിശീലനത്തിനോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ ഉപയോഗിക്കാന്‍ പാടില്ല എന്നതായിരിക്കും ഉത്തരവിലെ പ്രധാന ഉള്ളടക്കം.

ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ആര്‍ എസ് എസിന് വിലക്ക് വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :