കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കണ്ടച്ചിറ കായലിൽ വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചു

death , accident , boat accident , അപകടം , മരണം , വള്ളം , മത്സ്യബന്ധനം
കൊല്ലം| സജിത്ത്| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2017 (09:45 IST)
കണ്ടച്ചിറ കായലിൽ വള്ളം മറിഞ്ഞ് മൂന്നു പേർ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ ടോണി, സാവിയോ, മോനിഷ് എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്നായിരിക്കാം വള്ളം മറിഞ്ഞതെന്നാണ് കരുതുന്നത്.

അതേസമയം, മീൻ പിടിക്കാൻ വല വീശിയ സമയത്താണ്​വള്ളത്തിന്റെ നിയന്ത്രണം നഷ്​ടപ്പെട്ട്​ മറിഞ്ഞതെന്നാണ്​ ദൃക്ഷ്​സാക്ഷികൾ പറയുന്നത്. മൂന്നു പേരുടേയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :