കേസില്‍ നാദിർഷായുടെ പങ്ക് ‘വിഐപി’ പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയും: പൾസർ സുനി

കൊച്ചി, വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (12:27 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കു പങ്കുണ്ടോ എന്ന കാര്യം ‘വിഐപി’ പറയട്ടെയെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി. അക്കാര്യം പറയാന്‍ വിഐപി തയ്യാറായില്ലെങ്കില്‍ വിസ്താര സമയത്ത് ഇക്കാര്യം താന്‍ തന്നെപറയാമെന്നും സുനി പറഞ്ഞു.
 
റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് സുനിയുടെ ഈ പ്രതികരണം.
 
അതേസമയം,  നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിനോ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് തടസമുണ്ടാകില്ല. മുന്‍‌കൂര്‍ ജാമ്യാപേക്ഷ കൊടുത്തതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്തോട്ടെ എന്ന നിലപാടാണ് നാദിര്‍ഷയുടെ അഭിഭാഷകനും ഹൈക്കോടതിയില്‍ സ്വീകരിച്ചത്. നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് അറസ്റ്റ് നടി ഹൈക്കോടതി ജാമ്യം മഞ്ജു വാര്യർ ജയിൽ സിനിമ കൊച്ചി Bhavana Actress Conspiracy Kochi Kerala Attack Bail Manju Warrier Dileep Arrest Pulsar Suni High Court Kavya Madhavan

Widgets Magazine

വാര്‍ത്ത

news

നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല, മുന്‍‌കൂര്‍ ജാമ്യാപേക്ഷ 13ലേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിനോ ...

news

ബീഫ് കഴിക്കേണ്ടവര്‍ സ്വന്തം നാട്ടില്‍ നിന്നും കഴിച്ചശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതി: കണ്ണന്താനം

ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്നുതന്നെ ബീഫ് കഴിച്ച ശേഷം ...

news

നടി ആക്രമിക്കപ്പെട്ട കേസ്: നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ ...

Widgets Magazine