കേരളത്തില്‍ പെട്രോള്‍ പമ്പ് സമരം തുടങ്ങി

ചൊവ്വ, 11 ജൂലൈ 2017 (11:19 IST)

Widgets Magazine

പെട്രോള്‍, ഡീസല്‍ വിലയില്‍ ദിവസം തോറും വരുന്ന മാറ്റത്തില്‍ പ്രതിഷേധിച്ച് പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച സമരം ഇന്നു രാത്രി 12 മണി വരെ തുടരും. സമരം 24 മണിക്കൂറിൽ അവസാനിച്ചാലും സംസ്ഥാനത്ത് നാളെ വരെ ഇന്ധനക്ഷാമം നേരിട്ടേക്കും. 
 
പല പമ്പുകളിലും സ്റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിർത്തി; ‘നോ സ്റ്റോക്ക്’ ബോർഡുകൾ ഉയർന്നു. ഇനി ബുധനാഴ്ചയാണ് സ്റ്റോക്ക് എത്തുക. നാളെ പമ്പുകകളിൽ വിൽപന മാത്രമല്ല, വാങ്ങലും ഇല്ലാത്തതിനാൽ ടാങ്കർ ലോറികൾ ലോഡ് എടുക്കുന്നതും നിർത്തി. 
 
ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തിൽ വൻ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു രാജ്യവ്യാപക പ്രതിഷേധം. ഓരോ സംസ്ഥാനത്തും ഓരോ ദിവസമാണു സമരം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപില്‍ നിന്ന് ഇങ്ങനെയൊന്നും കരുതിയില്ല: ഗണേഷ്‌കുമാര്‍

അമ്മ യോഗത്തില്‍ ദിലീപിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദിച്ച കെ ബി ഗണേഷ്‌കുമാറും ...

news

‘ദിലീപേ... ഞാൻ നിന്നെപ്പോലെ ഒരു ചെറ്റയല്ലെടാ‘ - തിരക്കഥാകൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...

news

ശത്രുസംഹാരപൂജ ചീറ്റിപ്പോയി

നടിയുടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് കൊച്ചിയും പരിസര പ്രദേശങ്ങളും ...

news

ഒരു മാസം കഴിഞ്ഞിട്ടും പരിഹരിക്കാനാകാതെ ഖത്തര്‍ പ്രതിസന്ധി

ഒരു മാസത്തിലേറേയായി തുടരുന്ന ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഇപ്പോഴും പരിഹാരം കാണാന്‍ ...

Widgets Magazine