തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 28 മെയ് 2017 (14:19 IST)
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും രംഗത്ത്. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ട. ഇവിടുത്തെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്നും ആര് വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഈ നിയമം നടപ്പാക്കാന്‍ പ്രയാസമുളള തീരുമാനമാണെന്നും ഇത് പ്രായോഗികമല്ലെന്നും വ്യക്തമാക്കിയാണ് കത്ത്. കേന്ദ്ര നിയമത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം.