കേരളം ഗുജറാത്തിനെ കണ്ടുപഠിക്കണോ? ഗുജറാത്ത് കേരളത്തെ കണ്ട് പഠിക്കണോ?; ആശുപത്രിയെച്ചൊല്ലി സിപിഎം - യോഗി തർക്കം

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (08:46 IST)

ആശുപത്രികൾ എങ്ങനെ നോക്കി നടത്തണമെന്നതിനെ ചൊല്ലി സി പി എം - യോഗി തർക്കം. കേരളം ഗുജറാത്തിനെ കണ്ട് പഠിക്കട്ടെയെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലെ ആശുപത്രികൾ കണ്ടുപഠിക്കൂ എന്ന സിപിഎമ്മിന്റെ ഉപദേശത്തിനാണ് യോഗിയുടെ മറുപടി.
 
ആശുപത്രി നടത്തുന്നതെങ്ങനെയെന്നു കേരള സർക്കാർ ഗുജറാത്തിനെ കണ്ടുപഠിക്കട്ടെ. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ‍ഡെങ്കിപ്പനി പിടിപെട്ടു കേരളത്തിൽ 300 പേർ മരിച്ചില്ലേ? ഇത്ര വലിയ സംസ്ഥാനമായിട്ടും യുപിയിൽ മരണസംഖ്യ കേരളത്തെക്കാൾ കുറവാണ്. ചിക്കൻഗുനിയ പിടിപെട്ടും കേരളത്തിൽ നിരവധി പേർ മരണപ്പെട്ടു. എന്നാൽ, യുപിയിൽ ഒരാൾ പോലും ചിക്കുൻഗുനിയ പിടിപ്പെട്ട് മരിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് പറയുന്നു.
 
ബിജെപി ജാഥയ്ക്കു കേരളം സന്ദർശിക്കുന്ന യുപി മുഖ്യമന്ത്രിയെ കേരളത്തിലെ ആശുപത്രികളിലേക്കു ക്ഷണിക്കുന്നതായി സിപിഎം ഇന്നലെ ട്വിറ്ററിൽ പരിഹസിച്ചിരുന്നു. യുപിയിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരണാപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ പരിഹാസം.  ബിജെപിയുടെ ജനരക്ഷായാത്രയ്ക്കിടെയാണ് യോഗി ആദിത്യനാഥ് കേരളത്തേയും ഗുജറാത്തിനമ്യും കുറിച്ച് താരതമ്യം ചെയ്ത് സംസാരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് ദിലീപ്; ഒരു സംഘടനയുടേയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല

നിലവില്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്. ...

news

നിര്‍മ്മാണ ചെലവ് 30 കോടി, നൂറ് അടിയോളം ഉയരമുള്ള പ്രതിമ !; ഗുജറാത്തിനു പിന്നാലെ മീററ്റിലും മോദീക്ഷേത്രം വരുന്നു

മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു. ഉത്തർ പ്രദേശിലാണ് ...

news

'ദിലീപിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ, അദ്ദേഹത്തിനു എത്രത്തോളം ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു' - നിർമാതാവ് റാഫി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു കഴിഞ്ഞ ...

news

പിണറായിയുടെ ആഭ്യന്തരവകുപ്പില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്‍; പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കി

കേരളത്തിലെ പൊലീസ് സേനയിലും ആഭ്യന്തരവകുപ്പിലും പൂര്‍ണവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ ...