ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സർക്കാർ പ്രതിനിധികൾ എത്തിയില്ല - പ്രതിഷേധവുമായി ചെന്നിത്തല

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം

കൊച്ചി| സജിത്ത്| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2017 (09:51 IST)
യെമനില്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​എം.എൽ.എമാരായ അൻവർ സാദത്ത്, ഹൈബി ഈഡൻ, റോജി എം.ജോൺ, വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.ഡി. സതീശൻ, കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ്, ജോസ് കെ.മാണി എം​.പി,​
എന്നിവരടങ്ങുന്ന സംഘമാണ് ഉഴുന്നലാലിനെ സ്വീകരിച്ചത്. അതേസമയം,​സർക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ എത്തിയില്ല.

നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് ടോം കേരളത്തിലെത്തിയത്. അദ്ദേഹത്തിന്റെ ജന്മനാടായ രാമപുരത്ത് ഇന്ന് വൈകിട്ട്
സ്വീകരണം നല്‍കും. പ്രാര്‍ത്ഥനയോടെയുളള ഒന്നരവര്‍ഷത്തെ ബന്ധുക്കളുടെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹം ഇന്ന് ജന്മനാട്ടിലേക്ക് എത്തുന്നത്. നേരത്തെ അമ്മയുടെ വിയോഗ വേളയിലായിരുന്നു അവസാനം ഫാ. ടോം നാട്ടിലും വീട്ടിലും എത്തി മടങ്ങിയത്. ബന്ദിയാക്കപ്പെട്ട കാലത്ത് അദ്ദേഹത്തിന്റെ കുടുംബം പ്രാര്‍ത്ഥനകളില്‍ മുഴുകുകയായിരുന്നു.

അതേസമയം, സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരുംതന്നെ എത്താത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു. ഒരു മന്ത്രിയെ എങ്കിലും ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ അയക്കാമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം കൂടി ഗൗരവം കാണിക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :