കാവ്യാ മാധവന്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ഹൈക്കോടതിലേക്ക്

ശനി, 16 സെപ്‌റ്റംബര്‍ 2017 (12:48 IST)

Widgets Magazine

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിനായി നടി കാവ്യാ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. അഡ്വ. രാമൻപിള്ള മുഖേനെയാകും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുക. ഇന്നു തന്നെ ജാജ്യഹര്‍ജി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.
 
നറ്റിയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് താരം ജാമ്യാപേക്ഷ നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കാനിരിക്കവേയാണ് കാവ്യ മുന്‍‌കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. 
 
കേസ് അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. കാവ്യ പങ്കെടുത്ത ചടങ്ങുകളില്‍ പള്‍സര്‍ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതായാലും ഇനിയുള്ള ദിവസങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് സങ്കീര്‍ണമായിരിക്കുമെന്ന് തീര്‍ച്ച. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാവ്യാ മാധവന്‍ സിനിമ ദിലീപ് Cinema Dileep Police പൊലീസ് Kavya Madhavan

Widgets Magazine

വാര്‍ത്ത

news

‘രാത്രിയില്‍ റൂമിലേക്ക് ചെല്ലണം, കൂടെ കിടക്കണം’ ; അവരുടെ ആവശ്യങ്ങള്‍ ഇതൊക്കെയാണ് - മലയാള സിനിമയിലെ പുറം‌ലോകമറിയാത്ത ചില ലീലാ വിലാസങ്ങള്‍ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ സിനിമയിലെ ...

news

‘നടിയുടെ കേസില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല, അന്വേഷണം വൈകിപ്പിക്കാന്‍ പൊലീസ് മനഃപ്പൂര്‍വ്വം ശ്രമിക്കുന്നു’: വനിതാ കമ്മീഷന്‍

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യക്കുറവുണ്ടെന്ന് ദേശീയ വനിതാ ...

news

മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്തു

ദമ്പതികളെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ നടന്‍ കണ്ണന്‍ പട്ടാമ്പിയെ പൊലീസ് അറസ്റ്റ് ...

news

യാത്രാവിലക്ക് ട്രംപ് ഇനിയും കടുപ്പിക്കും, ലക്ഷ്യം ആറ് രാജ്യങ്ങള്‍ !

ലണ്ടന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള യാത്രാവിലക്ക് ഇനിയും ...

Widgets Magazine