കാവ്യയും ജയിലിലേക്ക് ?; കീഴടങ്ങുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി - നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊച്ചി, ശനി, 2 സെപ്‌റ്റംബര്‍ 2017 (10:01 IST)

Widgets Magazine

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്. കീഴടങ്ങുന്നതിന്റെ തലേ ദിവസമാണ് സുനി അവിടെ എത്തിയതെന്നു ആ സമയം കാവ്യ അവിടെ ഇല്ലാത്തതിനാല്‍ അവരുടെ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിരുന്നെന്നുമാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. 
 
ലക്ഷ്യയിലെ ജീവനക്കാരന്‍ ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയാണ്. തുടര്‍ന്ന് പൊലീസ് ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയെടുക്കുകയും ചെയ്തു. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് തന്നെ പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്.
 
കേസിലെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്നാണ് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കുന്ദമംഗലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെരിങ്ങളം മില്‍മയ്ക്ക് സമീപം ...

news

ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ തനിക്കെതിരെ തിരിച്ചുവിടാന്‍ ‘ചിലര്‍’ മനപ്പൂര്‍വ്വം ശ്രമിച്ചു; വെളിപ്പെടുത്തലുമായി നളിനി നെറ്റോ

സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഉത്തരവാദിത്വം ...

news

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ദളിത് വിദ്യാര്‍ത്ഥിനി ...

news

ഗുര്‍മീതിന്റെയും വളര്‍ത്തുമകളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ ...

Widgets Magazine