കാക്കിയിട്ടിട്ടും രക്ഷയില്ല; വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പൊലീസിന്റെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ - വീഡിയോ

കോയമ്പത്തൂർ, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (18:01 IST)

woman,	molestation,	police,	protest,	social media,	video,	coimbatore,	tamil nadu,	india,	സ്ത്രീ,	അപമാനം,	പീഡനം,	പോലീസ്,	പ്രതിഷേധം,	സോഷ്യൽ മീഡിയ,	വീഡിയോ, തമിഴ്നാട്,	ഇന്ത്യ

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചു. കോയമ്പത്തൂരിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസിന്റെ മാറിടത്തിൽ കയറി പിടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു എല്ലാ നിയമസംവിധാനങ്ങളെയും നാണിപ്പിക്കും വിധത്തിലുള്ള സംഭവമുണ്ടായത്. 
 
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സമരത്തിനെത്തിയ വിദ്യാർത്ഥികളിലാരോ ആണ് വനിതാ പൊലീസിനെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പകർത്തി വഴി പോസ്റ്റ് ചെയ്തത്. 
 
പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയിട്ടും നീറ്റ് പരീക്ഷ മൂലം എംബിബിഎസിന് സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. കോയമ്പത്തൂരിലും വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്ത്രീ അപമാനം പീഡനം പോലീസ് പ്രതിഷേധം സോഷ്യൽ മീഡിയ വീഡിയോ തമിഴ്നാട് ഇന്ത്യ Police Protest Video Coimbatore India Woman Molestation Social Media Tamil Nadu

വാര്‍ത്ത

news

നിങ്ങള്‍ അമേരിക്കയില്‍ നില്‍ക്കേണ്ടതില്ല; എട്ടിന്റെ പണിയേറ്റുവാങ്ങി ഇന്ത്യക്കാര്‍ - ഡിഎസിഎ റദ്ദാക്കി

ഒബാമ ഭരണകൂടം കൊണ്ടുവന്ന കുടിയേറ്റ നിയമമായ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) ...

news

അവള്‍ തല ഉയര്‍ത്തിത്തന്നെ അച്ഛന്റെ കൂടെ നിന്നു, ആരുടെ മുന്നിലും തോല്‍ക്കില്ല എന്ന മുഖഭാവത്തോടെ; വൈറലാകുന്ന പോസ്റ്റ്

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്ത ശേഷം ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലാതെ ദിലീപ് ...