കറങ്ങിത്തിരിഞ്ഞ് പൊലീസ് വീണ്ടും മുകേഷിനടുത്ത്! സംശയം സത്യമോ?

ശനി, 29 ജൂലൈ 2017 (08:34 IST)

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എം എല്‍ എയുമായ മുകേഷ്, നടി കാവ്യാ മാധവന്റെ അമ്മ ശ്യാമള, ടി അവതാരകയും ഗായികയുമായ റിമി ടോമി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ മുകേഷിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 
 
മുകേഷിന്റെ പങ്ക് ഞെട്ടിക്കുന്നതായിരിക്കുമെന്നും മുകേഷിനെ തനിക്ക് സംശയമുണ്ടെന്നും പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. മുകേഷിനെ കൂടാതെ ശ്യാമളയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ ഇവരാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. 
 
കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മുകേഷിനോട് പൊലീസ് ചോദിച്ചറിയും. മുകേഷിനെ കഴിഞ്ഞ ദിവസം പൊലീസ് ഒന്ന് ചോദ്യം ചെയ്തതാണ്. അതോടൊപ്പം, മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.  
 
കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജീന്‍പോള്‍ ലാലിന് കുരുക്ക് മുറുകുന്നു? ഹണി ബി 2വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും; നടിയുടെ പരാതി അത്ര ചെറുതല്ല

ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരായ കേസില്‍ ഹണി ബി 2 സിനിമയുടെ സെന്‍സര്‍ ...

news

മോദിയുടെ അനുമോദനക്കത്ത് കിട്ടിയോ? എങ്കില്‍ ആത്മഹത്യ ചെയ്യുന്നതാവും ഉചിതം! - സാഹിത്യകാരന്റെ വാക്കുകള്‍ വൈറലാകുന്നു

എഴുത്ത് എന്നത് ഒരാളുടെ ജീവിതത്തിന്റെ പ്രകാശനമാണ്. ഇത്തരത്തില്‍ സ്വതന്ത്രമായി അഭിപ്രായം ...

news

സന്തോഷം, ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കും: പി ടി ഉഷ

ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻ​ഷിപ്പിനുള്ള ടീമിൽ പിയു ചിത്രയെ ...

news

2,000രൂപ നോട്ടുകള്‍ അസാധുവാകില്ല, 200രൂപ ഉടനെത്തും

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ...