ദിലീപിന് പകരക്കാരനായി ജയറാമോ?

വെള്ളി, 28 ജൂലൈ 2017 (15:54 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കേസിന്റെ തുടക്കം മുതല്‍ ദിലീപ് ആരോപണ വിധേയനായിരുന്നു. എന്നാല്‍ അന്ന് ദിലീപിന് ശക്തമായ പിന്തുണ തരാസംഘടനയായ അമ്മ നല്‍കി. പിന്നീട് ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പിന്തുണച്ച ‘അമ്മ ‘ താരസംഘടനയില്‍ നിന്നും ദിലീപിനെ ഒഴുവാക്കുകയും ചെയ്തു.
 
ദിലീപിന്റെ അറസ്റ്റ് ഏറെ  പ്രതിസന്ധിയിലാഴ്ത്തിയത് ദിലീപിനെ നായകനാക്കി ഒരുക്കിയവരാണ്. അതിന് ഒരു ഉദാഹരണമാണ് റിലീസിന് ഒരുങ്ങി നില്‍ക്കുന്ന രാമലീല. ദിലീപിനെ വച്ച് സിനിമയെടുക്കാന്‍ തീരുമാനിച്ചവര്‍ ഇനി തിരയുന്നത് ഒരു പകരക്കാരനെയാണ്. അങ്ങനെ ഒരു പകരക്കാരനെ തിരയുമ്പോള്‍ നറുക്ക് വീഴുന്നത് പഴയ ജനപ്രിയ തരത്തിന് തന്നെ.
 
ദിലീപ് ജനപ്രിയ നായകനായി മാറുന്നതിന് മുമ്പ് മലയാള പ്രേക്ഷകര്‍ ആ പദവി നല്‍കിയിരുന്നത് ജയറാമിനായിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു ജയറാം. ജയറാമിന്റെ പഴയകാല ചിത്രങ്ങള്‍ക്ക് ഇന്നും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഒരു വലിയ സ്ഥാനമുണ്ട്. പിന്നീട് ഈ പ്രിയതരത്തെ പിന്തള്ളിയാണ് ദിലീപ് ജനപ്രിയ നായകനായി മാറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയുടെ പരാതിയില്‍ ജീന്‍പോള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു!

ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ...

news

അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ദിലീപിന്റെ ...

news

ശല്യം ചെയ്ത സഹോദരന് സഹോദരിയും ഭര്‍ത്താവും വിധിച്ചത് മരണശിക്ഷ!

റോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഇരുപത്തഞ്ചുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ ...