Widgets Magazine Widgets Magazine

കണ്ടതും കേട്ടതും ഒന്നുമല്ല സത്യം! ശ്യാമള പാവമാണ് - എല്ലാത്തിനും കാരണം കാവ്യ?

ബുധന്‍, 9 ഓഗസ്റ്റ് 2017 (09:23 IST)

Widgets Magazine

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തെ കുറിച്ചും താരത്തിന്റെ കുടുംബത്തെ കുറിച്ചും നിരവധി കഥകളാണ് പുറത്തിവന്നത്. കാവ്യ ഗര്‍ഭിണിയാണ്, സുനില്‍ കുമാര്‍ പറഞ്ഞ ‘മാഡം’ കാവ്യയുടെ അമ്മ ശ്യാമളയാണ്, മീനാക്ഷി ഗള്‍ഫില്‍ പോയി, മീനാക്ഷി മഞ്ജുവിനൊപ്പം പോയി, അനുജന്‍ എല്ലാവരേയും ഭീഷണിപ്പെടുത്തി. അങ്ങനെ നിരവധി ആരോപണങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നതെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
 
ആലുവ സബ്‌ജയിലില്‍ പോയി ദിലീപിനേയും ദിലീപിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ കുടുംബത്തേയും കണ്ട ശേഷം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരെഷ് കുമാര്‍ ദിലീപിനെതിരെ നടക്കുന്ന പ്രചരണത്തെ കുറിച്ച് പറഞ്ഞത്. എന്ത് ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥയിലാണ് ദിലീപിന്റെ കുടുംബമെന്ന് അദ്ദേഹം പറയുന്നു.
 
കാവ്യയുമായി സംസാരിച്ചു. എന്ത് ചെയ്യണം എന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെയൊക്കെയുള്ള സംഭവം ആദ്യമായിട്ടാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ സ്ത്രീയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്ന് കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കെണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചൈനയിലെ ഭൂചലനത്തില്‍ നൂറിലേറെ മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്; ഒരു ലക്ഷത്തില്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്നു

ചൈനയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെ പേര്‍ മരണപ്പെട്ടതായി ...

news

പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് സഖാക്കള്‍, ഇതാണ് പിണറായി പൊലീസ്; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കുമ്മനം

പൊലീസ് സ്റ്റേഷനില്‍ വെച്ച് എസ് ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫി എടുത്ത മര്‍ദ്ദന കേസിലെ ...

news

ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു, നീക്കം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും - വോട്ടെണ്ണൽ അനിശ്ചിതത്വത്തില്‍

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് ...

Widgets Magazine Widgets Magazine