എസ്‌പി പറഞ്ഞത് സത്യമോ; ഇവരിലൊരാള്‍ ഉടന്‍ അറസ്‌റ്റിലാകും ? - കുടുങ്ങുന്നത് ഒരു സ്‌ത്രീയും പുരുഷനും

കൊച്ചി, ചൊവ്വ, 8 ഓഗസ്റ്റ് 2017 (19:58 IST)

  Dileep , kavya madhavan , pulsar suni , Appunni , Suni , kavya , ദിലീപ് , കാവ്യ മാധവന്‍ , യുവനടി , പള്‍സര്‍ സുനി , അറസ്‌റ്റ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ ഉടന്‍ അറസ്‌റ്റിലാകുമെന്ന് റിപ്പോര്‍ട്ട്. റിമാന്‍‌ഡിലുള്ള നടന്‍ ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് അറസ്‌റ്റിലാകുക എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

കേസിലെ ഒന്നാം പ്രതിയും നടിയെ ഉപദ്രവിക്കുകയും ചെയ്‌ത പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായി അറിവുള്ളയാളും ദിലീപുമായി അടുത്ത ബന്ധമുള്ളയാളുമാണ് അടുത്തതായി അറസ്‌റ്റിലാകുക എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപുമായി നേരിട്ട് ബന്ധമുള്ളവരും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചവരുമാണ് ഈ രണ്ട് വ്യക്തികള്‍. അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ് വ്യക്തമാക്കി.

കേസിൽ മാപ്പു സാക്ഷി വേണമോയെന്ന് അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിൽ മാത്രമാകും തീരുമാനിക്കുക. റിമാന്‍‌ഡില്‍ കഴിയുന്ന ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞുവെന്നും റൂറൽ എസ്പി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് കാവ്യ മാധവന്‍ യുവനടി പള്‍സര്‍ സുനി അറസ്‌റ്റ് Appunni Suni Kavya Dileep Kavya Madhavan Pulsar Suni

വാര്‍ത്ത

news

ആരാധകരും ഞെട്ടി; ഫഹദിന് നസ്രയയുടെ വക കിടിലന്‍ പിറന്നാള്‍ സമ്മാനവും ആശംസയും

ആരാധകരുടെ ഇഷ്‌ടതാരമായ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ പ്രമാണിച്ച് ആശംസകള്‍ക്ക് യാതൊരു ...

news

കനിയുമോ ഈ ദൈവങ്ങള്‍ ?; ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി ഇവരുടെ കൈകളില്‍

മാന്യന്മാരുടെ കളിയില്‍ ഇനി ശ്രീശാന്തിന്റെ ഭാവി എന്താകുമെന്നാണ് എല്ലാവരും ...

news

അമ്മായിയമ്മ കനിഞ്ഞു; മരുമകള്‍ക്ക് മകന്‍ നല്‍കേണ്ടിവന്നത് നാലു കോടി രൂപ !

വിവാഹമോചന ഹര്‍ജിയില്‍ മകനെതിരെ അമ്മ മൊഴി നല്‍കിയപ്പോള്‍ ഭാര്യയ്ക് ജീവനാംശമായി ലഭിച്ചത് ...

news

കേസില്‍ നിന്ന് ദിലീപ് ഉടനൊന്നും ഊരിപ്പോരില്ല; ഒടുവില്‍ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു - തെളിവുകള്‍ ശക്തം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ...