ഓമനയുടെ കാമുകന്‍ രജനീകാന്ത്; വര്‍ഷങ്ങളായുള്ള പ്രണയം അവസാനിച്ചത് മരണത്തില്‍ ...

പാലക്കാട്, തിങ്കള്‍, 3 ജൂലൈ 2017 (15:57 IST)

Widgets Magazine

കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലത്തൂര്‍ മലഞ്ചിടി സ്വദേശിനി എന്ന അമ്പത്തൊന്നുകാരിയെയും അയല്‍വാസിയായ കോത്തരംപറ്റ വീട്ടില്‍ രജനീകാന്ത് എന്ന മുപ്പത്തൊമ്പതുകാരനെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
അവിവാഹിതയായ ഓമനയുടെ വീടിന്റെ മേല്‍ക്കൂരയില്‍ കര്‍ട്ടണ്‍ തുണി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ രജനീകാന്ത് മിക്ക ദിവസവും ഓമനയുടെ വീട്ടിലാവും രാത്രി കഴിയുന്നതും. ഇതുമായി ബന്ധപ്പെട്ട് രജനീകാന്തിന്റെ ഭാര്യ കുഴല്‍മന്ദം പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരെയും വിളിച്ച് സംസാരിച്ചിരുന്നു. 
 
കഴിഞ്ഞ ദിവസം രജനീകാന്ത് സുഹൃത്തിനെ അടുത്ത ദിവസം രാവിലെ വന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സുഹൃത്ത് വന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രജനീകാന്തിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പും അരലക്ഷം രൂപയും ലഭിച്ചു. പോക്കറ്റില്‍ വച്ചിരിക്കുന്ന തുക മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിക്കണമെന്ന് കുറിപ്പില്‍ എഴുതിയിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രണയം രജനീകാന്ത് സിനിമ മരണം Love Rajanikanth Cinema Death

Widgets Magazine

വാര്‍ത്ത

news

ചികിത്സിക്കാന്‍ വന്നാല്‍ എലിപ്പനി പിടിച്ച് പോകാം!

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ ചത്ത എലിയെ കണ്ടത് വിവാദമാവുന്നു. പനി ...

news

കാവ്യ മാധവന്‍ ഒളിവില്‍ ?!

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചനകള്‍ ...

news

ദിലീപ് ഇനിയാണ് കുടുങ്ങാന്‍ പോകുന്നത്; 2013മുതലുള്ള സകലതും കുത്തിപ്പൊക്കും - അന്വേഷണം ശക്തം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് കൂടുതല്‍ ...

news

ഹസീനയെന്ന മൊഞ്ചത്തി; പുരുഷന്‍മാരെ വശീകരിക്കാന്‍ 18 അടവും പഠിച്ചവള്‍, എന്നാല്‍ സംഭവിച്ചതോ?

പുരുഷന്‍മാരെ വശീകരിച്ച് പണം തട്ടുന്ന യുവതി പൊലീസ് പിടിയില്‍. സമ്പന്നരും പ്രമുഖരുമായ ...

Widgets Magazine