ദിലീപ് ഇനിയാണ് കുടുങ്ങാന്‍ പോകുന്നത്; 2013മുതലുള്ള സകലതും കുത്തിപ്പൊക്കും - അന്വേഷണം ശക്തം

ദിലീപ് ഇനിയാണ് കുടുങ്ങാന്‍ പോകുന്നത്; 2013മുതലുള്ള സകലതും കുത്തിപ്പൊക്കും

  Kavya madhavan , Dileep , Actress kidnapped , police , Pulsar Suni , Amma ,  Nadirshah , ദിലീപ് , പ​ൾ​സ​ർ സു​നി , സൌണ്ട് തോമ , മുതല്‍ ജോർജേട്ടൻസ് പൂരം , സു​നി , സിനിമ , കാവ്യ മാധവന്‍ , സുനി , മൊഴി
കൊച്ചി| jibin| Last Modified തിങ്കള്‍, 3 ജൂലൈ 2017 (15:11 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് കൂടുതല്‍ കുരുക്കിലേക്ക്. കേസിലെ മുഖ്യപ്രതി പ​ൾ​സ​ർ സു​നി ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013 മുതലുള്ള ദിലീപിന്‍റെ സിനിമകളെക്കുറിച്ച് പൊലീസ് അന്വേഷിക്കും.

സിനിമ ലൊക്കേഷനുകളിൽ സുനിൽകുമാർ ജോലി ചെയ്തിട്ടുണ്ടോ, എന്തു ജോലികളാണ് അദ്ദേഹം ചെയ്‌തത് എന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മുതല്‍ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമകളുടെ ലൊക്കേഷനുകളെക്കുറിച്ചാണ് അന്വേഷണം.

ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ സുനി എത്തിയെന്നു വ്യക്തമായതിനെത്തുടര്‍ന്നാണ് 2013 മുതലുള്ള ദിലീപ് സിനിമകള്‍ അന്വേഷണത്തിന്റെ ഭാഗമായി വരുന്നത്. ദിലീപിന് സുനിയുമായി അടുത്ത ബന്ധമുണ്ടോ എന്നറിയാനാണ് ഈ അന്വേഷണം.

കേസുമായി ബന്ധപ്പെട്ടു കൂടതൽ പേരെ ചോദ്യം ചെയ്യുമെന്നു റൂറൽ എസ്പി എവി ജോർജ് വ്യക്തമാക്കി. ആരെയൊക്കെ ചോദ്യം ചെയ്യുമെന്നു വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തിൽ നല്ല പുരോഗതി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ദിലീപ്, നാദിര്‍ഷ, കാവ്യ മാധവന്റെ അമ്മ ശ്യാമള എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :