ഓപ്പറേഷന്‍ കുബേര: 75 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 12 മെയ് 2014 (16:36 IST)
തലസ്ഥാന നഗരിയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കൂട്ട ആത്മഹത്യ നടന്നതിന്റെ പശ്ചാത്തലത്തില്‍
പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ 75 പേരെ പിടികൂടി. ആകെ 1032 കേന്ദ്രങ്ങളിലാണ്‌ റെയ്‍ഡ് നടത്തിയത്.

ഇതില്‍ 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. സ്ഥലത്തിന്‍റെയും വീടിന്‍റെയും ആധാരങ്ങള്‍, ആര്‍സി ബുക്കുകള്‍, ബ്ളാങ്ക് ചെക്കുകള്‍ എന്നിവയ്ക്കു പുറമേ 50.6 ലക്ഷം രൂപയും പിടിച്ചെടുത്തു.

പൊലീസ് റെയ്ഡില്‍ തിരുവനന്തപുരം ജില്ലയില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെയാണ്‌ വലയിലാക്കിയത്. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ 11 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ പാലക്കാട് എട്ടു പേര്‍ പിടിയിലായി.

കൊല്ലത്തു നിന്ന് അഞ്ച് പേരെ പിടിച്ചപ്പോള്‍ കാസകോട്ട് നാലും കോട്ടയത്ത് മൂന്നു പേരും പിടിയിലായി. തൃശൂരിലും മലപ്പുറത്തും രണ്ടു പേര്‍ വീതം പിടിയിലായപ്പോള്‍ വയനാട്ടില്‍ ഒരാളാണു വലയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :