ബ്ലേഡ് മാഫിയ: മൂന്നംഗ സംഘം പിടിയില്‍

പേരൂര്‍ക്കട| WEBDUNIA|
PRO
PRO
പലിശയ്ക്ക് പണം കടം കൊടുത്തത് തിരികെ കിട്ടാതെ വന്നതിനെ തുടര്‍ന്ന് വീടുകയറി ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി രഞ്ജിത്, കരകുളം അരുണ്‍ കുമാര്‍, മുല്ലശേരി ശ്രീജിത് എന്നിവരെ പേരൂര്‍ക്കട പൊലീസാണ് അറസ്റ്റ് ചെയ്തത്.

ദര്‍ശന്‍ നഗറില്‍ താമസിക്കുന്ന ജസ്റ്റസ് എന്നയാളുടെ വീട്ടിലാണു വൈകിട്ട് നാലുമണിയോടെ മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ജസ്റ്റസിന്‍റെ മകന്‍ നിഖില്‍ അക്രമി സംഘത്തിലെ ഒരാളുടെ പിതാവില്‍ നിന്ന് അര ലക്ഷം രൂപ കടം വാങ്ങിയത് തിരികെ നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണത്തിയത്.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പേരൂര്‍ക്കട സി.ഐ സൈജുനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ അക്രമികളെ പിടികൂടിയത്. മീറ്റര്‍ പലിശ സംഘത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :