എനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി വെളിപ്പെടുത്തുന്നു

വ്യാഴം, 3 ഓഗസ്റ്റ് 2017 (12:29 IST)

എല്ലാം ചെയ്തത് തന്റെ സഹോദരി ഷൈലജയും അവളുടെ ഭര്‍ത്താവും പറഞ്ഞിട്ടാണെന്ന് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജാനകി വ്യക്തമാക്കി. മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ അടുത്ത ദിവസങ്ങളിലാണ് പുറം‌ലോകമറിഞ്ഞത്. 
 
ഷൈലജ ചൂണ്ടിക്കാണിച്ചിടത്തൊക്കെ താന്‍ ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്ന് കെവി ജാനകി വിങ്ങിപ്പൊട്ടി ഡിവൈഎസ്പി കെ വി വേണുഗോപാലിനോട് പറഞ്ഞു. പരേതനായ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര് പി.ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയില്‍ ഇപ്പോള്‍ ഔദ്യോഗിക രേഖയില്‍ ഉള്ള ജാനകി അത് വ്യാജ വിവാഹരജിസ്ട്രേഷന്‍ ആണെന്ന് പൊലീസിനോട് വ്യക്തമാക്കി. വ്യാജ വിവാഹബന്ധം കാണിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറയുന്നു.
 
അനുജത്തി ഷൈലജ സാക്ഷികളെ പഠിപ്പിക്കുമ്പോലെ തന്നെ പഠിപ്പിച്ച കാര്യങ്ങളെയെല്ലാം അവര്‍ തള്ളി സത്യങ്ങള്‍ തുറന്നു പറഞ്ഞു. വയസ്സുകാലത്ത് തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയാക്കി തന്നെ അപമാനത്തിലേക്ക് തള്ളിവിട്ട സഹോദരിയെ ശപിച്ചുകൊണ്ടെന്നവണ്ണം അര്‍ അഞ്ച് വര്‍ഷത്തെ കഥകള്‍ പൊലീസിനോട് തുറന്നു പറയുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജാനകി പൊലീസ് മരണം കൊലപാതകം ക്രൈം Janaki Police Death Murder Crime

വാര്‍ത്ത

news

‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ ദൈവം കൈവിട്ട നാടായി‘: പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ...

news

നടി താര കല്യാണ്‍ അന്തരിച്ചു? - ഇത്രയ്ക്ക് വേണമായിരുന്നോ?

പ്രമുഖരായ ആള്‍ക്കാരെ വെറുതെയങ്ങ് ‘കൊല്ലുന്നത്‘ സോഷ്യല്‍ മീഡിയയുടെ സ്ഥിരം പരിപാടിയാണ്. ...

news

ഇവര്‍ ഒരു സ്ത്രീയാണോ? മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളോട് അദ്ധ്യാപിക ചെയ്തത് ഇങ്ങനെ !

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ രണ്ട് വിദ്യാര്‍ഥിനികളെ അധ്യാപിക നഗ്നരാക്കി നിര്‍ത്തിയതായി ...

news

നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും ? പള്‍സര്‍ സുനിയുടെ ‘മാഡം’ മൊഴി ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം: ചുരുളഴിച്ച് പൊലീസ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഉടന്‍ ...