ഇത് ദിലീപിനോടുള്ള വെല്ലുവിളിയോ?; പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍ !

വെള്ളി, 4 ഓഗസ്റ്റ് 2017 (13:58 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ രണ്ട് വ്യത്യസ്ത ചേരിയാക്കി മാറ്റുകയായിരുന്നു. നടന്‍ ദിലീപിന് നേരെ ആരോപണമുയര്‍ന്നതോടെയായിരുന്നു ഇതിന് തുടക്കം. ദിലീപ് അറസ്റ്റിലായതോടെ അമ്മയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്ന് വരെ ദിലീപിനെ പുറത്താക്കിയതായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. ഇതിന് വേണ്ടി ശക്തമായി വാദിച്ചത് പൃഥ്വിരാജാണെന്നായിരുന്നു പറയപ്പെടുന്നു.
 
പൃഥ്വിരാജിനെ നായകനാക്കി ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 
 
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന കമല്‍ ചിത്രം ആമിയില്‍ പൃഥ്വിരാജ് അതിഥി താരമായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആമിയില്‍ മാധവിക്കുട്ടിയാകുന്നത് മഞ്ജുവാര്യരാണ്. പൃഥ്വിരാജ് ആദ്യമായിട്ടാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത്. യുവനായകന്മാരില്‍ കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ഇന്ദ്രജിത്ത് എന്നിവരാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ളവര്‍. ആമിയിലാകും പൃഥ്വി ആദ്യം മഞ്ജുവിനൊപ്പം സ്‌ക്രീന്‍ പങ്കിടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം മലയാളം സിനിമ Kochi Malyalam Keralam Dileep Cinema

വാര്‍ത്ത

news

മഞ്ജുവിനെ വിവാഹം കഴിച്ചത് ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നോ? ദിലീപിന്റെ സുഹൃത്തുകളെ പൊലീസ് ചോദ്യം ചെയ്യും !

മഞ്ജു വാര്യര്‍ക്ക് മുമ്പേ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നെന്ന കണ്ടെത്തലില്‍ ...