Widgets Magazine Widgets Magazine

പൊലീസിനോട് പറയാത്ത പല കാര്യങ്ങ‌ളും നടി അഭിമുഖത്തിൽ പറഞ്ഞു? നടിയെ തേടി പൊലീസ്

നെടുമ്പാശ്ശേരി, ബുധന്‍, 19 ഏപ്രില്‍ 2017 (08:37 IST)

Widgets Magazine

കൊച്ചിയിൽ തട്ടിക്കൊണ്ട് പോയി ആക്രമിക്കപ്പെട്ട പ്രമുഖ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്. തന്നെ ആക്രമിച്ചത് പൾസർ സുനി ആണെന്നും അയാൾ ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും നടി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തുക.
 
ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്ത്രീ ആരാണെന്നതുസംബന്ധിച്ച് സൂചനയുണ്ടെന്നും എന്നാൽ, വ്യക്തമായ തെളിവ് നൽകാൻ കഴിയാത്തതിനാൽ പേര് വെളിപ്പെടുത്താനാകില്ലെന്നുമാണ് പറഞ്ഞത്. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് വ്യക്തതവരുത്താനാണ് തീരുമാനം. നടി സംശയിക്കുന്ന സ്ത്രീയെ അന്വേഷണസംഘം ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
 
മലയാളത്തിലെ മറ്റൊരു നടിയാണ് ഇതെന്ന സംശയം നിലനിൽക്കുന്നുണ്ട്. നടി പരസ്യമായി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇതിന്റെ വസ്തുത അന്വേഷിച്ചില്ലെങ്കിൽ അത് കേസിനെ ബാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതോടൊപ്പം, ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണിലേക്ക് അക്രമം നടക്കുമ്പോൾ ചില കാളുകൾ എത്തിയിരുന്നു. ഇത് ഗൂഢാലോചനയിൽ ഏർപ്പെട്ടവരുടേതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പിണറായി സര്‍ക്കാര്‍ ചുമത്തിയ 26 യുഎപിഎ കേസുകളില്‍ 25 എണ്ണവും ഒഴിവാക്കും; പരിശോധിച്ച 162 കേസുകളിൽ 136 എണ്ണവും യുഡിഎഫിന്റെ വക

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആകെ 26 യുഎപിഎ കേസുകളാണ് ചുമത്തിയത്. ഇതിൽ 25 ...

news

എടിഎമ്മുകള്‍ പ്രവര്‍ത്തന രഹിതം; കത്തിച്ചു കളയുന്നത് കോടികളുടെ വൈദ്യുതി

എടിഎമ്മുകള്‍ കാലിയായിട്ടും തുറന്നുവെയ്ക്കുന്നതിലൂടെ കോടികള്‍ നഷ്ടപ്പെടുന്നു. ആഴ്ചയില്‍ ...

news

ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമം; മലപ്പുറം കളക്ട്രേറ്റ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയുടെ നില അതീവ ഗുരുതരം

ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച മധുര ഇസ്മായിൽപുരം സ്വദേശി അബ്ബാസ് അലി (27)യെ ആശുപത്രിയിൽ ...

news

തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്; ശശികലയും ദിനകരനും പുറത്തേക്ക്; പാർട്ടിയിൽ പിടിമുറുക്കി പനീർസെൽവം

തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ ...

Widgets Magazine Widgets Magazine