ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; മാതാവ് അറസ്റ്റിൽ

പതിനാറുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്ന സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം സ്വദേശിയായ യുവതിയാണ് പറവൂർ പോലീസ് വലയിലായത്.
മോശമായ രീതിയിൽ ജീവിച്ചുവന്ന ഇവർ കഴിഞ്ഞ വെള്ളിയാഴ്ച മകളെ ചിറക്കരയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിക്കാൻ കൂട്ടുനിന്നത്. പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് മറ്റുബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പീഡനത്തിനൊപ്പം കുട്ടിക്ക് മർദ്ദനവും ഏൽക്കേണ്ടിവന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെൺകുട്ടിയെ പൂവർഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. പീഡിപ്പിച്ച യുവാക്കൾക്ക് വേണ്ടി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മാതാവിനെ കോടതി റിമാൻഡ് ചെയ്തു.
|
|
അനുബന്ധ വാര്‍ത്തകള്‍
- മൊബൈൽ ഫോൺ വഴി അശ്ലീലചിത്രം അയച്ച പൊലീസുകാരൻ അറസ്റ്റിൽ
- സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്നു; അദ്ധ്യാപകൻ പിടിയിൽ
- പീഡനത്തിനിരയായ പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥയും ലൈംഗികമായി പീഡിപ്പിച്ചു; പതിമൂന്നുകാരിയുടെ മൊഴിയില്‍ കോടതി ഞെട്ടി
- പശു സംരക്ഷകരുടെ ആക്രമണം കേരളത്തിലും; കൊല്ലുമെന്ന ഭീഷണിയുമായി ആർഎസ്എസ്
- ഇവരാണോ ചൂടന്‍ കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നവര്‍ ?; ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് വന്‍ ഡിമാന്‍ഡാണ് - പ്രതിഫലം ഞെട്ടിക്കുന്നത്!