Widgets Magazine Widgets Magazine
Widgets Magazine

ആള്‍ക്കൂട്ടം കണ്ടു രസിച്ചു; ഇരുപത്തിരണ്ടുകാരിയെ തെരുവിലിട്ട് കുത്തിക്കൊന്നു - വീഡിയോ പുറത്ത്

ന്യൂഡല്‍ഹി, വെള്ളി, 7 ജൂലൈ 2017 (10:35 IST)

Widgets Magazine

ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ വാക്കേറ്റത്തിനൊടുവില്‍ 22 കാരിയെ യുവാവ് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. ഫ്രാങ്ക്ഫ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എയര്‍ഹോസ്റ്റസാവാന്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥിനിയ്ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. 
 
ഒന്നിലേറെ തവണ ഇയാള്‍ യുവതിയെ കുത്തിയതായി പൊലീസ് പറഞ്ഞു. രക്തം വാര്‍ന്നായിരുന്നു യുവതി മരണത്തിന് കീഴടങ്ങിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാഴ്ചക്കാര്‍ യുവതിയെ ആശുപത്രിയിലാക്കാതെ പൊലീസിന് വേണ്ടി കാത്തിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 
 
നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായിട്ടുള്ള ആദിലെന്ന യുവാവാണ് അക്രമിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആദിലും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നും  ഇയാളെ പിടികൂടിയാല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം അറിയാന്‍ കഴിയൂ എന്നും പൊലീസ് അറിയിച്ചു. 
 
അത്രയും ക്രൂരമായ ഒരു വീഡിയോ ആയതിനാലും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലും ഞങ്ങളും ആ വീഡിയോ പ്രസിദ്ധപ്പെടുത്തുന്നില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഖില ആകില്ല, ഇനി അഖില ആകുകയുമില്ല, ഞാനിപ്പോൾ ഹാദിയ ആണ്: നിസഹായരായി മാതാപിതാക്കൾ

മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ ഇസ്ലാം മതം സ്വീകരിച്ച ഹാദിയ എന്ന പെണ്‍കുട്ടിയേയും ...

news

അമിത് ഷായുടെ വാഹനം തട്ടി പശുവിന് ഗുരുതര പരുക്ക്: ചികിത്സ നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം

ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനം തട്ടി പശുവിന് പരുക്ക്. ബന്ദലോ ദേശീയപാത ...

news

നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനിയെ മര്‍ദിച്ചിട്ടില്ല; കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ...

news

ആ പ്രതി പ്രമുഖനായ ബംഗാളി! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകൾ സിനിമാക്കഥ പോലെ ...

Widgets Magazine Widgets Magazine