സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: വിഷയത്തില്‍ ആര്‍എസ്എസിന്റെ കൈകളോ?

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം| AISWARYA| Last Modified വെള്ളി, 7 ജൂലൈ 2017 (09:30 IST)


സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ആര്‍എസ്എസ് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന കേരളം മാര്‍ഗദര്‍ശക് മണ്ഡല്‍ സന്ന്യാസിമാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മാര്‍ഗദര്‍ശക് മണ്ഡല്‍ ഭാരവാഹികളായ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍, സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

എന്നാല്‍ കേസില്‍ ഇപ്പോള്‍ നടക്കുന്നത് ശരിയായ രീതിയിലുള്ള അന്വേഷണമാണെന്നാണ് മുഖ്യമന്ത്രി ഇവരോട് പറഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഒരുക്കിയ തിരക്കഥയാണ് സ്വാമിയുടെ ലിംഗഛേദ സംഭവത്തിലേക്ക് നയിച്ചതെന്ന് സ്വാമിമാര്‍ ആരോപിച്ചു. സംഭവത്തിന്റെ സത്യം
ഈ ഉദ്യോഗസ്ഥക്ക് കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ പുറത്തുവരില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായി സന്ന്യാസിമാര്‍ ആരോപിക്കുന്നത് എഡിജിപി സന്ധ്യയെ ആണെന്ന് കൈരളി
ചാനല്‍ റിപ്പോര്‍ട്ടിലുണ്ട്.

ഈ വിഷയത്തില്‍ ആര്‍എസ്എസിന്റെ താല്‍പ്പര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കൈരളി ചാനല്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസില്‍ മുഖ്യമന്ത്രിയെ കാണുന്നതിന് മുന്‍പ് ഇവര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അവിടെ ചെയ്ത ലഘുലേഖയില്‍ സന്ധ്യയുടെ പേര് പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയ ഭൂമി ഇപ്പോള്‍ സന്ധ്യയുടെ കൈയിലാണെന്നും ഇത് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതാണ് സ്വാമിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും അവര്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :