ആരുടെ മുന്നിലും തോല്‍ക്കാന്‍ മീനാക്ഷിക്ക് മനസ്സില്ല! - വൈറലാകുന്ന വാക്കുകള്‍

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:59 IST)

Widgets Magazine

നടി ആക്രമിക്കപ്പെട്ടക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഓഗസ്റ്റ് 29ന് ഹൈക്കോടതി വിധി പറയും. ഓഗസ്റ്റ് 11ന്നിനാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയത്. രണ്ട് ദിവസമാണ് വാദം നടന്നത്. വിശദമായ വാദമായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍‌പിള്ളയും പ്രോസിക്യൂഷനും നടത്തിയത്. 
 
ജാമ്യ ഹര്‍ജിയില്‍ നാളെ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ആരാധകരും കുടുംബവും കരുതുന്നത്. ദിലീപിന് ജാമ്യം ലഭിച്ച് താരം തിരിച്ചെത്തുമെന്നും സന്തോഷകരമായി കാവ്യയും മീനാക്ഷിക്കുമൊപ്പം ജീവിക്കണമെന്നും ദിലീപിന്റെ ഫാന്‍സ് പറയുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ പേജായ ദിലീപ് ഓണ്‍ലൈന്ഇല്‍ വന്ന പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ദിലീപേട്ടാ തിരിച്ചു വന്നു നിങ്ങള്‍ സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുക്ക്. നിങ്ങളെ ഇല്ലാതാക്കാനും നിങ്ങളുടെ പതനം കാണാന്‍ കാത്തിരിക്കുന്നവര്‍ക്കും മുന്നില്‍ തോറ്റു കൊടുക്കരുത്. വീണ കല്ല് ചവിട്ടു പടി ആക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങള്‍ക്ക് അറിയാം. അതിനു നിങ്ങള്‍ക്ക് കഴിയും, കാരണം ദിലീപേട്ടന്റെ കുടുംബവും ദിലീപേട്ടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷക സമൂഹവും നിങ്ങളുടെ കൂടെ പൂര്‍ണ പിന്തുണ ആയി ഉണ്ട്. ഒരു കാര്യത്തിൽ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ തീരുമാനം ശരി ആണെന്ന് മനസ്സിലാക്കി തന്ന ദിവസങ്ങള്‍. മീനാക്ഷിക്ക് എല്ലാ സപ്പോര്‍ട്ടും ആയി എപ്പോളും കൂടെ നിന്നു കാവ്യയ്ക്ക് ആ കുഞ്ഞു മനസ്സിനെ പതറാതെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞു. ആരുടെ മുന്നിലും തോല്‍ക്കാന്‍ ആ മകള്‍ക്കും മനസ്സില്ല എന്നാ ഉറച്ച തീരുമാനമായി മുന്നോട്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് കാവ്യാ മാധവന്‍ സിനിമ മീനാക്ഷി ഫാന്‍സ് Dileep Cinema Meenakshi Fans Kavya Madhavan

Widgets Magazine

വാര്‍ത്ത

news

മാങ്ങാനം കൊലപാതകം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദും ഭാര്യയും കസ്റ്റഡിയിൽ

കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി ...

news

ഹരിയാനയില്‍ ബിജെപിയ്ക്ക് പിന്തുണയായത് ഗുര്‍മീതോ?; ആ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷാ !

ഹരിയാന തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് റാം റഹീം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ബിജെപി ...

news

ചോരക്കൊതി പൂണ്ട ചെന്നായയാണ് പിണറായി വിജയന്‍ - മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കുമ്മനം

ആള്‍ദൈവമായ ഗുര്‍മീത് സിങിനെതിരെയുള്ള കോടതി വിധിയെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന അടക്കമുള്ള ...

news

‘മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി‘; മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ...

Widgets Magazine