‘രാജുവേട്ടന്റെ ആ വാക്കുകള്‍ ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കി, ഇനി അത്തരത്തില്‍ ചെയ്യില്ല’: അജു വര്‍ഗീ‍സ് പറയുന്നു

സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമെന്താണെന്ന് അജു വര്‍ഗീസ്

Prithviraj ,  Aju Varghese ,  Cinema , സിനിമ ,  അജു വര്‍ഗീസ് , സിനിമ , പ്രിത്വിരാജ്
സജിത്ത്| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (10:39 IST)
സ്ത്രീകളും കുട്ടികളുമെല്ലാം കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമില്ലെന്ന് നടന്‍ അജു വര്‍ഗീസ്. ഇനിമുതല്‍ സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമുള്ള ഡയലോഗുകള്‍ പറയില്ലെന്ന് രാജുവേട്ടന്‍ പറഞ്ഞത് തങ്ങള്‍ക്കെല്ലാം തിരിച്ചറിവ് നല്‍കിയെന്നും അജു വര്‍ഗീസ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

പണ്ടെല്ലാം നമ്മള്‍ പറഞ്ഞിരുന്നത് സമൂഹത്തെ സ്വാധീനിക്കില്ലെന്നായിരുന്നു. എന്നാല്‍ ഇക്കാലത്തെ സിനിമകള്‍ വളരെ നന്നായി കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ പഠിച്ചു. അഡല്‍ട്ട് കോമഡി പറയാതെ തങ്ങളും സൂക്ഷിക്കുകയാണെന്നും അജു പറയുന്നു

ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നീരജിന്റെ സ്‌ക്രിപ്റ്റില്‍ ഒന്നു രണ്ടെണ്ണം ഉണ്ടായിരുന്നു. അത് അവന്‍ തന്നെ നീക്കി. തന്നെ കളിയാക്കുന്ന റോള്‍ ചെയ്യാന്‍ തനിക്കൊരു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ മറ്റൊരു കഥാപാത്രത്തെ കളിയാക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും അജു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :