ആപത്ത് സമയത്ത് കൂടെനിന്ന കൂട്ടുകാരനെ ദിലീപ് കൈവിട്ടു! - അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി നടന്‍

ശനി, 12 ഓഗസ്റ്റ് 2017 (13:45 IST)

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആരോപണ വിധേയനാകുകയും പൊലീസ് താരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന അമ്മയുടെ യോഗത്തില്‍ ദിലീപിന് അനുകൂലമായി സംസാരിച്ചവരില്‍ പ്രധാനിയാണ് നടനും എം എല്‍ എയുമായ മുകേഷ്. ദിലീപിന് വേണ്ടി ഉറക്കെ സംസാരിച്ചപ്പോള്‍ മുകേഷും ആരോപണ വിധേയനാവുകയായിരുന്നു. 
 
കേസില്‍ മുകേഷിന് പങ്കുണ്ടെന്നും താരത്തെ ചോദ്യം ചെയ്താല്‍ പല കാര്യങ്ങളും അറിയാമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം മുകേഷിലേക്കും തിരിഞ്ഞു. എന്നാല്‍, അത് അധികം ദൂരം പോയിരുന്നില്ല. അന്ന് ദിലീപിന് വേണ്ടി വാദിച്ച മുകേഷിനെ തീര്‍ത്തും പ്രതികൂട്ടില്‍ ആക്കുന്ന രീതിയിലാണ് ദിലീപിന്റെ പുതിയ ജാമ്യഹര്‍ജി. ദിലീപ് നായകനായ സൌണ്ട് തോമയുടെ ഷൂട്ടിങ് സമയത്ത് മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. ഇക്കാര്യം അന്വേഷണ സംഘത്തിന് നേരത്തേ മനസ്സിലായതാണ്. 
 
മുകേഷിന്റെ ഡ്രൈവറായ പള്‍സര്‍ സുനി ഹോട്ടല്‍ അബാദ് പ്ലാസയില്‍ എത്തിയപ്പോള്‍ കണ്ടിട്ടുണ്ടാകാമെന്നും അതല്ലാതെ മറ്റൊരു മുഖപരിചയം പോലും സുനിയുമായി ഇല്ലെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ദിലീപ് ഇപ്പോള്‍ മുകേഷിനെ വീണ്ടും കേസിലേക്ക് വലിച്ചിഴക്കുകയാണ്. ആശങ്കയോടെയാണ് മുകേഷ് ദിലീപിന്റെ നീക്കത്തെ നോക്കിക്കാണുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്നെ ആവശ്യമുള്ളവര്‍ക്ക് എന്റെ അടുത്ത് വരാം, ഒരു നിബന്ധന മാത്രം : ഹിമ ശങ്കര്‍

ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് മലയാള സിനിമയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് ...

news

സുനി പറഞ്ഞ ‘മാഡം’ മഞ്ജു വാര്യര്‍? - ഞെട്ടിത്തരിച്ച് സിനിമാലോകം

നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സിനിമാലോകത്തെ ...

news

ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരിച്ചുവീണു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബോഡിബില്‍ഡിങ്ങിലെ മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ മത്സരവേദിയില്‍ മരിച്ചു വീഴുന്ന വീഡിയോ ...