ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ സ്കൂളുകൾക്ക് 50 ലക്ഷം നൽകി വിജയ് സേതുപതി!

വെള്ളി, 10 നവം‌ബര്‍ 2017 (13:54 IST)

സിനിമയിലെ താരപരിവേഷങ്ങൾ മാറ്റി നിർത്തിയാൽ വിജയ് സേതുപതി നല്ലൊരു മനുഷ്യനാണ്. താര ജാഡകൾ ഒന്നുമില്ലാത്ത മനുഷ്യൻ. ഇതുകൊണ്ടാണ് അദ്ദേഹത്തെ ആരാധകർ മക്കൾ ചെൽവർ എന്നു വിളിക്കുന്നത്. ഇപ്പോഴിതാ, അരയല്ലൂർ ജില്ലയിലെ സ്കൂളുകളിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് വിജയ് സേതുപതി.
 
അനിൽ ഫുഡ് പ്രൊഡക്ഷൻസ് എന്ന കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചത് ലഭിച്ച 50 ലക്ഷം രൂപയാണ് താരം സ്കൂളുകളിലേക്ക് സംഭാവന നൽകിയത്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുൾക്ക് വേണ്ടിയും, അംഗൺവാടികളിലേക്ക് വേണ്ടിയും, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയും അദ്ദേഹം സർക്കാരിലേക്ക് നൽകി.
 
ഡോക്ടറാകാൻ കഴിയാത്തതിന്റെ പേരിൽ ചെയ്ത അനിതയുടെ നാട് അരയല്ലൂരിൽ ആണ്. അനിതയുടെ ഓർമക്കായിട്ടാണ് വിജയ് സേതുപതി ഈ നല്ല കാര്യം ചെയ്തത്. സിനിമാലോകത്ത് നിന്ന് നിരവധി പേർ അനിതയുടെ മരണത്തിനു കാരണമായ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ശബ്ദം ഉയർത്തിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവായത് എങ്ങനെ?; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ...

news

ഓർക്കുന്നില്ലേ ആ പഴയ മഞ്ജുവാര്യരെ ? - വൈറലാകുന്ന പോസ്റ്റ്

എം കെ കെ നായർ അവാർഡ് വിവാദത്തിൽ കലാമണ്ഡലം ഹേമലതയ്ക്ക് മറുപടിയുമായി എഴുത്തുകാരൻ ...

news

സര്‍ക്കാര്‍ ജനമധ്യത്തില്‍ അപഹാസ്യപ്പെടുകയാണെന്ന് ചെന്നിത്തല

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിവാദത്തിൽ സർക്കാർ ജനമധ്യത്തിൽ ...

news

'ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ സ്ഥാനാർഥി നിർണയത്തിനു മുൻപ് പുറത്തു വിടണം' - ചെന്നിത്തല ആവശ്യപ്പെട്ടെന്ന് സരിത

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായ യുഡിഎഫിനെ കൂടുതല്‍ ...

Widgets Magazine