ആക്രമണത്തിന് ഇരയായ നടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മിഷൻ

തിരുവനന്തപുരം, തിങ്കള്‍, 17 ജൂലൈ 2017 (17:39 IST)

Widgets Magazine
dileep arrest,  kerala women commission,  reshmi r nair,  attack,  bhavana,  facebook,  narendra modi, ദിലീപ്,	അറസ്റ്റ്,	രശ്മി ആര്‍ നായര്‍,	ഭാവന,	ആക്രമണം,	ഫേസ്ബുക്ക്,	വിമര്‍ശനം,	നരേന്ദ്ര മോദി,  വനിതാ കമ്മീഷന്‍

തമിഴ് മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷന്‍ രംഗത്ത്. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനാ‍ണ് മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പബ്ലിക് റിലേഷൻസ് വകുപ്പിനും തമിഴ്നാട് വനിതാ കമ്മിഷനും കേരളാ വനിതാ കമ്മിഷൻ കത്തയച്ചിരിക്കുന്നത്. 
 
ഈ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായപ്പോളാണ് ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും സഹിതം ചില തമിഴ് മാധ്യമങ്ങൾ ഒന്നാം പേജിൽ തന്നെ വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ കത്തയച്ചത്. 
 
നേരത്തെ, നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ പറഞ്ഞതിന് നടൻ അജു വർഗീസിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് അത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയുടെ കേസ്: അടൂരിനും സക്കറിയയ്ക്കും ചുട്ടമറുപടി നൽകി എൻഎസ് മാധവൻ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എഴുത്തുകാരൻ സക്കറിയയ്ക്കും സംവിധായകൻ അടൂർ ...

news

ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയെന്ന് മാമുക്കോയ

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ മാമുക്കോയ രംഗത്ത്. ചാനലുകളും പത്രങ്ങളും ...

news

ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്കനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

ആർഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു ജീവിത ശൈലി ...

news

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയവർ അപകടത്തിൽ പെട്ടു; മൂന്ന് മരണം

മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയവരുടെ കാറിൽ ലോറിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന ...

Widgets Magazine