അയാളെ വെറുതെ വിട്, കഴുകന്മാരും കഴുതപ്പുലികളും ദിലീപിനെ വളയുകയാണ്; നടന്‍ അനില്‍

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (16:01 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ അനില്‍ പി നെടുമങ്ങാട്. അയാളെ വെറുതെ വിടാനും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അനിൽ പറയുന്നു. കമ്മട്ടിപ്പാടത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അനിൽ.
 
അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
സിനിമാ നടന്‍ ദിലീപുമായി ഒരു തരത്തിലുമുള്ള വ്യക്തി ബന്ധവും ഇല്ലാത്തത് കൊണ്ട് ആത്മവിശ്വാസത്തോടു കൂടി പറയാം അയാളെ ഇനി വെറുതേ വിട്.. കഴുകന്‍മാരും കഴുത പുലികളും വളഞ്ഞ് നില്‍ക്കുന്നത് കണ്ട് നില്‍ക്കുന്നതും ദുരന്തം തന്നെ.. 
 
സമന്ത പഞ്ചകത്തിലെ സുയോധനനെ പോലെ.. പണ്ട് വിവാഹമോചന കേസില്‍ അയാള്‍ക്കെതിരേ ഒരു വിഡിയോ കോര്‍ട്ടില്‍ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ.. 
 
സ്വന്തമായ അഭിപ്രായം പറയാന്‍ ഇപ്പോ പേടിയാണ് .. സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനയും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടത്.. പക്ഷേ ഇനിയും കഴുതപുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിണറായി സര്‍ക്കാരിന്റെ മിന്നല്‍ നീക്കത്തില്‍ ഞെട്ടിയത് സംഘപരിവാര്‍ - പണികൊടുത്തത് ജെയ്‌റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടിയുമായി സംസ്ഥാന ...

news

നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയാണ്, ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാനാകൂ: ദിലീപിന് പിന്തുണയുമായി സുധീര്‍

കൊച്ചിയി യുവനടി ആക്രമിക്ക സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഒരിടവേളയ്ക്ക് ശേഷം ...

news

അമ്മയില്‍ നേതൃമാറ്റം വേണമോ ?; നിലപാട് പരസ്യപ്പെടുത്തി പൃഥ്വിരാജ് രംഗത്ത് - ദിലീപ് വിഷയത്തില്‍ മൌനം മാത്രം

സംഘടനയിൽ നേതൃമാറ്റം വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ ...

news

ദിലീപിനല്ലല്ലോ മഞ്ജുവിനല്ലേ വൈരാഗ്യമുണ്ടാകേണ്ടത്? വീണത് വിദ്യയാക്കുകയായിരുന്നു ദിലീപ്! - ക്വട്ടേഷന് പിന്നില്‍ മറ്റൊരു കാരണമുണ്ട്?

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള ...