അന്നേ ദിവസം മുകേഷും ദിലീപും ഫോണില്‍ സംസാരിച്ചത് 50 തവണ! - ഞെട്ടിത്തരിച്ച് താരങ്ങള്‍

ബുധന്‍, 12 ജൂലൈ 2017 (14:05 IST)

Widgets Magazine

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗുഢാലോചനയുടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം നടന്‍ ദിലീപും നടനും എംഎല്‍എയുമായ മുകേഷും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ സംസാരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
 
ദിലീപിന്റെ പേഴ്സണല്‍ നമ്പറിലും, മറ്റൊരു നമ്പറിലുമാണ് മുകേഷ് പലതവണയായി വിളിച്ചത്. ഈ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ എന്തിനാണ് ഇത്രയും സമയം സംസാരിച്ചത് എന്ന് അന്വേഷിക്കും. നടി ആക്രമിക്കപ്പെട്ട ദിവസം പകല്‍ മുതല്‍ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്താണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഇത് എന്തിനു വിളിച്ചു?, സംസാരിച്ച കാര്യങ്ങള്‍ എന്തെല്ലാം? തുടങ്ങിയ കാര്യങ്ങളാണ് ഇനി പൊലീസ് അന്വേഷിക്കുക.
 
സംഭവ ദിവസവും പിറ്റേന്നും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പോലീസ് തിരയുന്നത്. ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാവും പൊലീസ് ഇതു സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ ആരംഭിക്കുക. 
 
ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും മുകേഷിനെ ചോദ്യം ചെയ്യണോ വെണ്ടയോ എന്ന കാര്യം തീരുമാനിക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനേക്കാള്‍ വൈരാഗ്യമുള്ള ആ സ്ത്രീകള്‍ ആരൊക്കെ? മാഡം ഉടന്‍ കുടുങ്ങുമെന്ന് സൂചന!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്നാലെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ...

news

മാഡത്തിനൊപ്പം യുവനടിയും കുടുങ്ങുന്നു?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയും ഗൂഢാലോചന ...

news

മാലാഖമാരെ കണ്ടില്ലെന്ന് നടിക്കരുത്, നമുക്കൊരു അപകടം സംഭവിച്ച് ആശുപത്രികളില്‍ എത്തിയാല്‍ ഇവരെ ഉള്ളൂ നോക്കാന്‍!

മിനിമം വേതനം ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴുമാര്‍ നടത്തുന്ന സമരത്തിന് ശക്തിയേറുന്നു. ...

news

മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ ഇപി ജയരാജന്‍ന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് ...

Widgets Magazine