ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനേക്കാള്‍ വൈരാഗ്യമുള്ള ആ സ്ത്രീകള്‍ ആരൊക്കെ? മാഡം ഉടന്‍ കുടുങ്ങുമെന്ന് സൂചന!

Dileep, Kavya, Shyamala, Amma, Mammootty, Mohanlal, Innocent, Prithviraj, ദിലീപ്, കാവ്യ, ശ്യാമള, അമ്മ, മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്‍റ്, പൃഥ്വിരാജ്
കൊച്ചി| BIJU| Last Modified ബുധന്‍, 12 ജൂലൈ 2017 (13:47 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്നാലെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പാകുന്നു. ഇനി പിടിയിലാകാനുള്ളവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് വിവരം.

അതേസമയം, അഡ്വ. രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചില സ്ത്രീകളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനേക്കാള്‍ വൈരാഗ്യമുള്ള രണ്ട് സ്ത്രീകളെക്കുറിച്ച് ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.

കേസില്‍ ഒരു ‘മാഡം’ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ മാഡം ആരാണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

കാവ്യാമാധവനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്യുമെന്നും കഴിഞ്ഞ ദിവസം ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പള്‍സര്‍ സുനി ഇവരുടെ ഓണ്‍ലൈന്‍ വസ്ത്രവിതരണ സ്ഥാപനമായ ‘ലക്‍ഷ്യ’യില്‍ എത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

ഇവരെ കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ നടനെയും നടിയെയും ചോദ്യം ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :