അക്കാര്യത്തില്‍ കാവ്യയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ദിലീപല്ല !

തിങ്കള്‍, 31 ജൂലൈ 2017 (14:17 IST)

അനുബന്ധ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമ ലോകം ഒന്നടങ്കം ഞെട്ടിരിയിക്കുകയാണ്. ദിലീപിനെ മാത്രമല്ല കേസില്‍ ഭാര്യ കാവ്യ മാധവനും സംശയത്തിന്റെ നിഴലിലാണ്. ഇതിനിടയില്‍ കാവ്യ തന്റെ ഇഷ്ട നടനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്ത. 
 
കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ച അടൂര്‍ ഗോപാല കൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഡായി ബംഗ്ലാവില്‍ എത്തിയപ്പോഴാണ് കാവ്യ തന്റെ ഏറ്റവും ഇഷ്ടമുള്ള നടനെ കുറിച്ച് പറഞ്ഞത്. 
 
മലയാളത്തില്‍ എഴുപതില്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയാണ് കാവ്യ മാധവന്‍. ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ടബ്ളായി തോന്നിയത് ആര്‍ക്കൊപ്പമാണ് എന്ന ഒരു ആരാധികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാവ്യ.
 
ആദ്യം ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കാവ്യ ശ്രമിച്ചു. എല്ലാവരും ഹാന്റ്‌സമാണ്, കംഫര്‍ട്ടബ്ളാണ് എന്നൊക്കെ പറഞ്ഞു നോക്കി. എന്നാല്‍ ഒരാളുടെ പേര് പറയണം എന്ന് നിര്‍ബന്ധിച്ചപ്പോള്‍ കാവ്യ പറഞ്ഞത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരാണ്. ബാലതാരമായി വന്ന കാലത്ത് രണ്ട് ചിത്രങ്ങളില്‍ കാവ്യ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ, പുറത്ത് പോകാന്‍ പല രീതിയിലും പറയാം : കാനം രാജേന്ദ്രന്‍

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ...

news

10 രൂപക്ക് ഊണും ചിക്കന്‍ കറിയും! ചായയുടെ വില 1 രൂപ!

ജി‌എസ്ടി നിവലില്‍ വന്നതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില വര്‍ധിച്ചിരിക്കുകയാണ്. പലര്‍ക്കും ...

news

കുട്ടികള്‍ ഇല്ലെങ്കില്‍ ഈ പൂജാരി പരിഹാരം കാണും, അതിനായി ഇയാളുടെ കൈയില്‍ സന്താനഗോപാല യന്ത്രമുണ്ട്; പക്ഷേ...

ക്ഷേത്രത്തിലെ പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ...

news

അണികളെ പാര്‍ട്ടികള്‍ ബോധവത്കരിക്കും, അക്രമങ്ങള്‍ ആവർത്തിക്കില്ലെന്ന് യോഗത്തില്‍ ധാരണയായി: മുഖ്യമന്ത്രി

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ...