കുട്ടികള്‍ ഇല്ലെങ്കില്‍ ഈ പൂജാരി പരിഹാരം കാണും, അതിനായി ഇയാളുടെ കൈയില്‍ സന്താനഗോപാല യന്ത്രമുണ്ട്; പക്ഷേ...

തൃശൂര്‍, തിങ്കള്‍, 31 ജൂലൈ 2017 (12:25 IST)

അനുബന്ധ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശി പൂങ്കോട്ടില്‍ വീട്ടില്‍ സന്തോഷിനെയാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ ചാത്തന്‍സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പലതും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. 
 
ഭര്‍ത്താക്കന്മാരുടെ മദ്യപാനം മാറ്റല്‍, കുട്ടികളില്ലാത്തവര്‍ക്ക് സന്താനഗോപാല യന്ത്രത്തിലൂടെ കാര്യസിദ്ധി, വിവിധ പരിഹാര ക്രിയകള്‍ തുടങ്ങിയ വ്യാജ പ്രചാരണങ്ങളുടെ മറവിലായിരുന്നു ഇയാള്‍ സ്ത്രീകളെ ചൂഷണം ചെയ്തത്. കഴിഞ്ഞ 29ന് രണ്ട് സ്ത്രീകള്‍ ഇയാൾക്കെതിരെ പരാതിയുമായി എത്തയതാണ് സന്തോഷിനെ പിടികൂടാന്‍ കാരണമായത്.
 
വിവിധ ജ്യോതിഷ മാസികകളില്‍ പരസ്യം നല്‍കിയാണ് സന്തോഷ് സ്ത്രീകളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്. 18 വര്‍ഷമായി ഇയാള്‍ തുടരുന്ന ചൂഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പുറം ലോകമറിയുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്ടില്‍ നിന്നും നിരവധി സ്ത്രീകള്‍ ക്ഷേത്രത്തിലെത്താറുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അണികളെ പാര്‍ട്ടികള്‍ ബോധവത്കരിക്കും, അക്രമങ്ങള്‍ ആവർത്തിക്കില്ലെന്ന് യോഗത്തില്‍ ധാരണയായി: മുഖ്യമന്ത്രി

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ...

news

സിനിമാ സ്റ്റൈലില്‍ അപ്പുണ്ണിയുടെ എന്റ്രി; ആലുവ പൊലീസ് ക്ലബിന് മുന്നില്‍ ആദ്യമെത്തിയത് അപ്പുണ്ണിയുടെ ഡ്യൂപ്പ് !

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചനക്കേസിൽ, നടൻ ദിലീപിന്റെ മാനേജരും ...

news

ദിലീപിന്റെ സഹായി അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബിലെത്തി; നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കില്ലെന്ന് അപ്പുണ്ണി

നടിയെ ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജല്‍ അപ്പുണ്ണി അന്വേഷണ ...