കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും, ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി പണക്കാരിയായത് നിമിഷങ്ങള്‍ക്കകം!

ബിനിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി! വനിതാ പൊലീസുകാര്‍ മുഖം ചുളിച്ചു!

aparna| Last Updated: വെള്ളി, 11 ഓഗസ്റ്റ് 2017 (14:48 IST)
അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിന്റെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ വെട്ടിലായത് ബിനിയെന്ന വീട്ടമ്മയാണ്. കാമുകനായ ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മാനന്തവാടി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ ബിനി മധു(37)വിനെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം പ്രുശോഗമിച്ചിരിക്കുകയാണ്. ആറ്റിങ്ങല്‍ സ്വദേശിയും ബിനിയുടെ കാമുകനുമായ സുലിലാണ് കൊല്ലപ്പെട്ടത്.

കാമുകനായ സുലിലെ ചതിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിനിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി. വനിതാ പൊലീസുകാര്‍ മുഖം ചുളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബിനിയുടെ കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരുമുണ്ട്. രാത്രിയിലെ ഫോണ്‍ വിളികള്‍ റെക്കോര്‍ഡ് ചെയ്ത് അത് സ്ഥിരം കേള്‍ക്കുന്നത് ബിനിയുടെ ശീലമാണ്.

ദരിദ്ര കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പണത്തിന് മീതേ പറന്ന ബിനിയുടെ ജീവിതകഥ ആരേയും അമ്പരപ്പിക്കുന്നതാണ്. ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്.

വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് ഭര്‍ത്താവ് സമ്പാദിച്ച പണമുപയോഗിച്ചാണ് മാനന്തവാടി കൊയിലേരി ഊര്‍പ്പള്ളിയിലെ പത്തു സെന്റ് സ്ഥലത്ത് ബിനി വീട് നിര്‍മിച്ചത്. കാമുകനായെ സുലിലിനെ സഹോദരനാണെന്ന് പറഞ്ഞ് വീട്ടില്‍ താമസിപ്പിച്ചു. ഇവിടെ നിന്നായിരുന്നു കഥ ആരംഭിച്ചത്.

കുറച്ച് പണത്തിന്റെ പ്രശ്നമുള്ള സമയത്തായിരുന്നു ബിനി സുലിലിനെ പരിചയപ്പെടുന്നത്. ആവശ്യത്തിലധികം പണമുണ്ടെന്ന് കണ്ട ബിനി സുലിലിനെ വശീകരിച്ച് കൂടെ കൂട്ടി. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം പ‌ല ഘട്ടങ്ങളിലായി ബിനി അപഹരിച്ചു. ആഢംബരമായ ജീവിതമായിരുന്നു ബിനി നയിച്ചിരുന്നതെന്ന് അയല്‍‌വാസികള്‍ പറയുന്നു.

വിദേശത്തായിരുന്ന ബിനിയുടെ ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കാമുകനെ മതിയെന്ന് പറഞ്ഞ് ബിനി ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. എന്നാല്‍, സുലിലിന്റെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നതോടെ ഇയാളെ ഒഴിവാക്കാന്‍ ബിനി ലക്ഷ്യമിട്ടിരുന്നു.

പിന്നീട് സുലില്‍ പണം തിരികെ ചോദിച്ച് തുടങ്ങിയതോടെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും പോലീസ് അറിയിച്ചു. വീട്ടുജോലിക്കാരിയായ അമ്മുവിന് സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുന്നത്. ഇക്കാര്യം അമ്മു പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയതിന് ശേഷം ഇവർ മൃതദേഹം പുഴയരികിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ബിനിയെ ജാമ്യത്തിലിറക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പ്രഗത്ഭരായ അഭിഭാഷകരെയാണ് ഇതിനായി ഏര്‍പ്പാടാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :