അക്ഷയ സെന്ററിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പരാതി നല്‍കിയ യുവതിക്ക് സംഭവിച്ചത് ഇങ്ങനെ !

അക്ഷയ സെന്ററിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

മലപ്പുറ| AISWARYA| Last Modified വെള്ളി, 7 ജൂലൈ 2017 (12:45 IST)
അക്ഷയ സെന്ററിലെത്തിയ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമം. മലപ്പുറം മമ്പാടാണ് ഈ സംഭവം നടന്നത്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാളുടെ സഹോദരന്‍മാര്‍ പരാതിക്കാരിയെയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും സ്ത്രീകളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ഇയാളുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സഹോദരന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മമ്പാട് അക്ഷയ സെന്ററില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാനും ആധാര്‍ കാര്‍ഡില്‍ വന്ന തെറ്റ് തിരുത്താനുമാണ് യുവതി എത്തിയത്. ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് യുവതി അക്ഷയ സെന്റിലേക്കു വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :