കേരള ബജറ്റ് 2017: മണ്ണ് ജലസംരക്ഷണത്തിന് 150 കോടി, ശുചിത്വമിഷന് 127 കോടി വകയിരുത്തി

മാലിന്യനിർമാർജനത്തിന് സമ്പൂർണ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി

aparna shaji| Last Modified വെള്ളി, 3 മാര്‍ച്ച് 2017 (09:34 IST)
കൃഷിയിലും അനുബന്ധമേഖലകളിലും വളർച്ച 2.95 ശതമാനം കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. മാലിന്യനിർമാർജനത്തിന് സമ്പൂർണ പദ്ധതി നടപ്പിലാക്കും. ശുചിത്വമിഷന് 127 കോടി വകയിരുത്തി. മാലിന്യനിർമാർജനത്തിന് ജനകീയ ക്യാപെയിൽ നടത്തും. മണ്ണ് ജലസംരക്ഷണത്തിന് 150 കോടി. മണ്ണ് സംരക്ഷണത്തിന് 102 കോടി.

തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്. ഹരിതകേരള മിഷൻ ഉറവിട മാലിന്യ നിർമാർജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാനായി ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും. കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ആധുനിക അറവു ശാല സ്ഥാപിക്കാന്‍ 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :