ഹാരിപോട്ടര്‍ ഗെയിം ഐഫോണിലെത്തി

ലോസ് ഏഞ്ചല്‍‌സ്| WEBDUNIA| Last Modified വെള്ളി, 17 ജൂലൈ 2009 (17:32 IST)
വീണ്ടുമൊരു ഹാരിപോട്ടര്‍ സീസന്‍ വന്നിരിക്കുന്നു. ഹോളിവുഡില്‍ മിക്കവരും ചര്‍ച്ചചെയ്യുന്നത് പുതിയ ഹാരിപോട്ടര്‍ ചിത്രത്തെക്കുറിച്ചാണ്. ഇതില്‍ പങ്കുചേരാനായി ഹാരിപോട്ടര്‍ ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഹാരിപോട്ടര്‍ ഗെയിമുകളില്‍ ഏറ്റവും പുതിയത് ഇപ്പോള്‍ ആപ്പിളിന്‍റെ ഐഫോണില്‍ ലഭ്യമാണ്.

‘ഹാരിപോട്ടര്‍ ആന്‍ഡ് ദി ഹാഫ് ബ്ലഡ് പ്രിന്‍സ്’ എന്ന ഗെയിം ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഗെയിംസ് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രോസാണ് ഹാരിപോട്ടര്‍ ഗെയിം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ ഹാരിപോട്ടര്‍ ചിത്രത്തിലെ കഥയുമായി ബന്ധപ്പെടുത്തിയുള്ളതാണ് ഗെയിം.

ഹാരിപോട്ടര്‍ക്ക് പുറമെ അപ്പോളോ 11 ഗെയിമും ഐഫോണില്‍ എത്തിയിട്ടുണ്ട്. ഡീകോഡ് എന്‍റര്‍ടെയ്റ്റ്മെന്‍റാണ് ബഹിരാകാശ സഞ്ചാരവുമായി ബന്ധപ്പെട്ട ഗെയിം നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്‍റെ നാല്‍‌പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് അപ്പോളോ 11 ഗെയിം പുറത്തിറക്കിയിരിക്കുന്നത്. അപ്പോള്‍ ഗെയിമിന് 3.99 അമേരിക്കന്‍ ഡോളര്‍ വില നല്‍കേണ്ടി വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :