ഗെയിംസ് വിപണി പിടച്ചടക്കാന്‍ മാക്സ്പെയിന്‍

ന്യൂയോര്‍ക്ക്| WEBDUNIA|
ജനപ്രിയ കമ്പ്യൂട്ടര്‍ ഗെയിംസ് ഏതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, മാക്സ്പെയിന്‍. നേരത്തെ ഇറങ്ങിയിട്ടുള്ള എല്ലാ മാക്സ്പെയിന്‍ പതിപ്പുകളും ഗെയിംസ് വിപണിയില്‍ മികച്ച നേട്ടമാണ് കൊയ്തത്. മാക്സ്പെയിന്‍ ഗെയിമിനെ ആധാരമാക്കി ഹോളിവുഡില്‍ സിനിമ വരെ നിര്‍മ്മിച്ചിട്ടുണ്ട്.

മാക്സ്പെയിന്‍റെ ഏറ്റവും പുതിയ പതിപ്പ് ‘മാക്സ്പെയിന്‍ മൂന്ന്’ വരുന്ന മഞ്ഞുകാലത്ത് ഇറങ്ങുമെന്നാണ് ഗെയിംസ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, പ്ലേസ്റ്റേഷന്‍, എക്സ്ബോക്സ് 360 എന്നിവയിലെല്ലാം ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതായിരിക്കും മാക്സ്പെയിന്‍ മൂന്ന്. റോക്ക് സ്റ്റാര്‍ വാങ്കൌറാണ് മാക്സ്പെയിന്‍ മൂന്ന് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന മാക്സ്പെയിന്‍റെ പുതിയ പതിപ്പ് വന്‍ ഹിറ്റാകുമെന്നാണ് കരുതെന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

2004ല്‍ ഇറക്കിയ മാക്സ്പെയിന്‍ രണ്ടിന്‍റെ വില്‍പ്പന കുറഞ്ഞു വന്നതിനെ തുടര്‍ന്നാണ് പുതിയ പതിപ്പ് ഇറക്കാന്‍ തീരുമാനിച്ചത്. മാക്സ്പെയിന്‍ ഗെയിമിലെ പ്രധാന സ്ഥലം ന്യൂയോര്‍ക്ക് സിറ്റിയാണ്. കള്ളന്‍‌മാരും പൊലീസും, മാക്സ്പെയിന്‍റെ കുടുംബവുമൊക്കെ ഗെയിംസില്‍ പ്രഥാന കഥാപാത്രങ്ങളായി വരുന്നു. മികച്ച ഗ്രാഫിക്സും ഓഡിയോയുമാണ് മാക്സ്പെയിനെ ജനപ്രിയമാക്കുന്നത്. 2001ലാണ് ആദ്യ മാക്സ്പെയിന്‍ ഗെയിം പുറത്തിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :