പുതിയ വിവാദങ്ങളോടെ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിനെത്തേടി അമേരിക്കയില്‍ നിന്നും അവാര്‍ഡ്. അന്താരാഷ്ട്രതലത്തില്‍ സത്യം നടത്തിയ പരിശീലന പരിപാടികള്‍ക്കാണ് അവാര്‍ഡ്.
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡിവലപ്പ്‌മെന്‍റ് ആണ് അവാര്‍ഡ് നല്‍കുന്നത്. വാഷിംഗ്ടണില്‍ 2009 ജൂണ്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. അന്താരഷ്ട്ര തലത്തില്‍ സത്യം നടത്തിയ “ടാലന്‍റ് പ്രിപറേഷന്‍ സര്‍വീസ്”, എക്സ്, വൈ കാറ്റഗറിയില്‍പ്പെട്ട ഒരു പാട് കമ്പനികളിലെ ജീവനക്കാര്‍ക്ക് വളരെ ഉപകാരപ്രദമയതായി എഎസ്‌ടിഡി ഡയറക്ടര്‍ കരോള്‍ ചുലെ അഭിപ്രായപ്പെട്ടു.
കമ്പനികണക്കുകളില്‍ 7,000 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാജ്യത്തെ നാലാമത്തെ വലിയ ഐടി സംരഭമായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. അറസ്റ്റ് ചെയ്യപ്പെട്ട രാജുവും സഹോദരന്‍ രാമരാജുവും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.