കൊഡാക്ക് 4500 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ പാദത്തില്‍ ശക്തമായ തിരിച്ചടി നേരിട്ട ഈസ്റ്റ്മാന്‍ കോഡാക്ക് ഗ്രൂപ്പ്, 4500 തൊഴില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നു. ഡിജിറ്റല്‍ കാമറയുടെയും പ്രിന്‍റിംഗ് ഉപകരണങ്ങളുടെയും ആവശ്യകതയില്‍ ഉണ്ടായ ഇടിവാണ് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചത്.

ലോകത്തിലെ വന്‍‌കിട കാമറ നിര്‍മ്മാതാക്കളിലൊന്നായ കൊഡാക് 1000 - 1500 ജീവനക്കാരെ പിരിച്ചുവിടാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ആഗോള മാന്ദ്യം കമ്പനിയെ കൂടുതല്‍ നഷ്ടത്തിലേക്ക് നയിച്ചതോടെയാണ് അധിക ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങാന്‍ കമ്പനി നിര്‍ബന്ധിതമായത്.

പുതിയ പ്രഖ്യാപനത്തോടെ കോഡാക്കിന്‍റെ ഓഹരിമൂല്യത്തില്‍ 25 ശതമാനത്തിന്‍റെ നഷ്ടം സംഭവിച്ചു. ന്യൂയോര്‍ക്ക് വിപണിയില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച കമ്പനികളില്‍ ഒന്നായിരുന്നു കോഡാക്ക്. 26,900 ജീവനക്കാരാണ് കമ്പനിയില്‍ മൊത്തമുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :