വൈറസ് ആക്രമണം എഫ് ബി ഐയിലും

വാഷിംഗ്ടണ്‍| WEBDUNIA|
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയാ‍യ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍‌വെസ്റ്റിഗേഷനിലെയും യു എസ് മാര്‍ഷലിലെയും കമ്പ്യൂട്ടറുകളെ വൈറസ് ആക്രമിച്ചു. ഇതോടെ ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ഷല്‍ സര്‍വീസ് വഴിയാണ് വൈറസ് എത്തിയതെന്ന് എഫ് ബി ഐ വക്താവ് പറഞ്ഞു.

എഫ് ബി ഐയുടെ കീഴിലുള്ള നിരവധി ഏജന്‍സികളെയും വൈറസ് ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇവിടങ്ങളിലെല്ലാം സുരക്ഷാമാര്‍ഗങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും എഫ് ബി ഐ വക്താവ് വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് വൈറസ് ആക്രമണം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വൈറസ് ആക്രമണത്തെ തുടര്‍ന്ന് മാര്‍ഷല്‍ സിസ്റ്റത്തിലെ സാങ്കേതിക വിദഗ്ധര്‍ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. വൈറസ് ആക്രമണത്തെ തുടര്‍ന്ന് എഫ് ബി ഐയുടെ ഇ-മെയില്‍ സേവനവും ഇന്‍റര്‍നെറ്റ് കണക്‍ഷണും വിശ്ചേദിച്ചിരിക്കുകയാണ്. അതേസമയം, ഈ വൈറസ് എവിടെ നിന്ന് വന്നുവെന്നോ, വൈറസിന്‍റെ ആക്രമണ സ്വഭാവം സംബന്ധിച്ചുള്ള വിവരങ്ങളോ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :