പന്നിപ്പനി വൈറസുകളെ കൊന്നൊടുക്കും ഗെയിം

വാഷിംഗ്ടണ്‍| WEBDUNIA|
അമേരിക്കയിലും യൂറോപ്പിലും പന്നിപ്പനി വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ലോകാരോഗ്യ മേഖല ഭീതിയിലാണ്. ഈ ഭീതികള്‍ക്കിടല്‍ പന്നിപ്പനിക്കെതിരെ പുതിയ ഓണ്‍ലൈന്‍ ഗെയിം പുറത്തിറങ്ങിയിരിക്കുന്നു. വെബ് ബ്രൌസറില്‍ കളിക്കാന്‍ സാധിക്കുന്ന ഏറ്റവും ലളിതമായ സ്വിന്‍ഫൈറ്റര്‍ ഗെയിം നെറ്റ്‌ലോകത്ത് വൈറസ് പോലെ പടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പന്നിപ്പനി ബാധിക്കാന്‍ കാരണമായ സ്വിന്‍ ഫ്ലൂവിനെ കഴിയുന്നത്ര കൊന്നൊടുക്കാനാണ് ഈ ഗെയിം കൊണ്ട് ലക്‍ഷ്യമിടുന്നത്.

ആര്‍ക്കും ഇഷ്ടപ്പെടാവുന്ന ഈ ഗെയിം ഫ്ലാഷിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക ഭൂപടത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വൈറസുകളെ ഡോക്ടര്‍ ഇഞ്ചക്‍ഷന്‍ അടിച്ച് കോന്നുകളയുന്നതാണ് ഈ ഗെയിം. സ്വിന്‍ഫൈറ്റര്‍ ഗെയിം സമകാലിക വിഷയവുമായി ബന്ധപ്പെട്ടതിനാല്‍ ഹിറ്റ്സും ഏറെയാണ്. സൌജന്യ ഗെയിമുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഹെസാപ് എന്ന കമ്പനിയാണ് സ്വിന്‍ഫൈറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇരുപത് സെക്കന്‍ഡിനുള്ളില്‍ ഏറ്റവും കൂടുതല്‍ വൈറസുകളെ കൊന്നൊടുക്കുന്നവര്‍ കളിയില്‍ വിജയിക്കും. മൌസ് കള്‍സര്‍ വേഗത്തില്‍ ചലിപ്പിക്കാന്‍ സാധിക്കുന്നവര്‍ക്ക് കൂടുതല്‍ വൈറസുകളെ കൊന്നൊടുക്കാനാകും. പൊതുജനത്തിന് വേണ്ട ആരോഗ്യ വിജ്ഞാന സന്ദേശങ്ങളും നല്‍കുന്നു എന്നത് സ്വിന്‍ഫൈറ്റര്‍ ഗെയിമിനെ ഏറെ ശ്രദ്ധേയമാക്കുന്നു. ഏറ്റവും അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 2,189,050 സ്വിന്‍‌വൈറസുകളെ കൊന്നൊടുക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :