പലിശ വര്‍ധിപ്പിക്കുന്നില്ലെന്ന് യൂണിയന്‍ ബാങ്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 19 മാര്‍ച്ച് 2011 (14:07 IST)
വായ്പാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ എം വി നായര്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് റിപോ നിരക്കുകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് യൂണിയന്‍ ബാങ്കിന്റെ തീരുമാനം വ്യക്തമാക്കിയത്.

ഇപ്പോഴത്തെ നിലയില്‍ വായ്പാ-നിക്ഷേപ പലിശ ഉയര്‍ത്തില്ലെന്ന് എം വി നായര്‍ പറഞ്ഞു.
അടുത്ത ഒരു മാസത്തിനകം പലിശ വര്‍ധിപ്പിക്കുന്നില്ലെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ബാങ്കിംഗ് സേവനത്തെപ്പറ്റിയുള്ള പ്രഖ്യാപന ചടങ്ങിലാണ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നോക്കിയയുമായി ചേര്‍ന്നാണ് യൂണിയന്‍ ബാങ്ക് മൊബൈല്‍ ബാങ്കിംഗ് സേവനം നടപ്പിലാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :