രാജുവിന് നെറ്റില്‍ ചീമുട്ടയേറ്

PRO
സത്യം കമ്പ്യൂട്ടേഴ്സില്‍ എണ്ണായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവിനെ ചീമുട്ടയെറിയുന്ന ഗെയിം ഇന്റര്‍‌നെറ്റില്‍.'നെയില്‍ ദ തീഫ്'എന്ന പേരിലൊരു സൈറ്റിലാണ് രാജുവിനെ മുട്ടയെറിയുന്ന ഗെയിം വന്നിരിക്കുന്നത്.

വധിക്കപ്പെട്ട ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ മുട്ടയെറിയുന്ന ഗെയിം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ നെറ്റില്‍ പ്രചാരം നേടിയിരുന്നു. ബുഷിന് നേരെ ഇറാഖി പത്രപ്രവര്‍ത്തകന്‍ ഷൂവെറിഞ്ഞ സംഭവവും ഈയടുത്തകാലത്ത് നെറ്റില്‍ ഗെയിമായി പ്രചരിച്ചിരുന്നു.

സമകാലിക സംഭവങ്ങള്‍ ഗെയിമാക്കുന്ന രീതിയുടെ ചുവട് പിടിച്ചാണ് തട്ടിപ്പ് കേസില്‍ ജയിലഴികളെണ്ണുന്ന രാജുവിനെ മുട്ടയെറിയുന്ന ഗെയിമിന്റെ വരവ്. മൌസ് ഉപയോഗിച്ച് രാജുവിന്റെ മുഖത്തേക്ക് മുട്ടയെറിയാം. കൃത്യമായി എറിഞ്ഞുകൊള്ളിച്ചാല്‍ പോയിന്റ് ലഭിക്കും.

ചെന്നൈ:| WEBDUNIA|
കോര്‍പ്പറേറ്റിന്ത്യയുടെ ഇന്നത്തെ നിലയില്‍ മനം‌നൊന്ത് ആരോ ചെയ്ത കടുംകൈയാണ് ഈ ഗെയിം. എന്തായാലും ഒരുപാട് പേരെ ഈ ഗെയിം ആകര്‍ഷിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ കളിച്ച ഈ ഗെയിമില്‍ 8333 പ്രാവശ്യം രാജുവിനെ മുട്ടയെറിഞ്ഞ് ഏറ്റവും മികച്ച സ്കോര്‍ എടുത്തിരിക്കുന്നത് ആശിഷ് കാന്‍‌സാല്‍ എന്നൊരാളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :