സത്യം : 45% ലാഭവര്‍ദ്ധന

മുംബൈ| WEBDUNIA| Last Modified വെള്ളി, 18 ജൂലൈ 2008 (12:40 IST)

രാജ്യത്തെ പ്രമുഖ ഐ.റ്റി.സ്ഥാപനങ്ങളില്‍ ഒന്നായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് 2008-09 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 44.77 ശതമാനം അറ്റാദായ വര്‍ദ്ധന കൈവരിച്ചു. കമ്പനി ചെയര്‍മാന്‍ ബി.രാമലിംഗ രാജു അറിയിച്ചതാണിത്.

ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 547.70 കോടി രൂപയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 378.32 കോടി രൂപയായിരുന്നു.

അറ്റാദായത്തിനൊപ്പം കമ്പനിയുടെ മൊത്തം വരുമാനം 2,653.95 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 1,893.39 കോടി രൂപയായിരുന്നു.

കമ്പനിയുടെ സഹോദര സ്ഥാപനങ്ങളുടെ സാമ്പത്തിക ഫലങ്ങള്‍ ഒഴിച്ച് കമ്പനിയുടെ മാത്രം അറ്റാദായം 575.91 കോടി രൂപയായി കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അവലോകന കാലയളവിലെ 389.14 കോടി രൂപയില്‍ നിന്ന് 48 ശതമാനം വര്‍ധനയാണ് ഈയിനത്തില്‍ കമ്പനി കൈവരിച്ചത്.

ഇതിനൊപ്പം കമ്പനിയുടെ മാത്രം അവലോകന കാലയളവിലെ മൊത്ത വരുമാനം 1,820.93 കോടി രൂപയില്‍ നിന്ന് 2,556.52 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :