തെരുവ് സുചീകരണത്തിന് വെബ്സൈറ്റ്

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടനിലെ തെരുവുകള്‍ സുചീകരിക്കുന്നതിനായി പുതിയ വെബ്സൈറ്റ് തുടങ്ങി. ഇവിടത്തെ വിവിധ തെരുവുകളിലെ പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ അധികൃതരെ അറിയിക്കുന്നതിന് വേണ്ടിയാണ് സൈറ്റ് തുടങ്ങിയത്. തെരുവില്‍ എവിടെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊതുജനത്തിന് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

ലവ്ക്ലീന്‍സ്ട്രീറ്റ്സ് ഡോട്ട് ഒ ആര്‍ ജി എന്ന സൈറ്റില്‍ നഗരത്തിന്റെ മൊത്തം ഭൂപടവും നല്‍കിയിട്ടുണ്ട്. ലണ്ടനിലെ വിവിധ തെരുവുകളിലെ ക്ലീനിംഗ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഈ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അറിയിക്കാനും അവസരമുണ്ട്. പരിസ്ഥിതി പ്രശ്ന ബാധിത പ്രദേശങ്ങള്‍ മാപ്പില്‍ അടയാളപ്പെടുത്തിയും അറിയിക്കാം. പ്രശ്നങ്ങള്‍ക്ക് പരിഹാരമായാല്‍ അധികൃതര്‍ സൈറ്റ് വഴി അറിയിക്കുകയും മാപ്പില്‍ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യും.

ഇത്തരമൊരു ലവ്ക്ലീന്‍സ്ട്രീറ്റ്സ് സൈറ്റ് നിര്‍മ്മാണത്തിന് പിന്നില്‍ ലണ്ടനിലെ ഒരു കൂട്ടം സാങ്കേതിക വിദഗ്ധരാണ്. 2012ല്‍ ലണ്ടനില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിന് ഇത്തരം സൈറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്നാണ് കരുതുന്നത്. നഗരം പൂര്‍ണമായി സുചീകരിക്കാന്‍ ഇത്തരമൊരു പദ്ധതിക്ക് സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :