വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ഞായര്‍, 26 ജൂലൈ 2009 (18:07 IST)
ജനപ്രിയ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിന് അമേരിക്കന്‍ ഭരണസിരാ കേന്ദ്രമായ വൈറ്റ്‌ഹൌസില്‍ വിലക്ക്. വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി റോബര്‍ട്ട് ഗിബ്സാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ട്വിറ്റര്‍ നിരോധിക്കാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. ലോക ചലനങ്ങള്‍ക്കൊപ്പം നീങ്ങുന്ന ട്വിറ്റര്‍ നെറ്റ്ലോകത്തെ അത്ഭുത പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു അവസരത്തിലാണ് ട്വിറ്റര്‍ നിരോധനമെന്നത് ശ്രദ്ധേയമാണ്.
ട്വിറ്ററിന് പുറമെ മറ്റു ചില വെബ്സേവനങ്ങളും വൈറ്റ്‌ഹൌസ് കമ്പ്യൂട്ടറുകളില്‍ വിലക്കിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈന്‍ കാംപെയിന്‍റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ട്വിറ്റര്‍ സേവനം ഉപയോഗിച്ചിരുന്നു. അമേരിക്കന്‍ ജനതയോട് സംവദിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി ഒബാമ കണ്ടെത്തിയത് ട്വിറ്ററായിരുന്നു.
വൈറ്റ്ഹൌസില്‍ നിന്ന് തന്ത്രപ്രധാനമായ എന്തെങ്കിലും വിവരങ്ങള്‍ ചോര്‍ന്നതായിരിക്കാം ട്വിറ്റര്‍ വിലക്കാനുള്ള കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരു മാസമായി ഒബാമയുടെ ട്വിറ്റര്‍ പേജില്‍ കാര്യമായി അപ്ഡേഷന്‍ ഉണ്ടായിരുന്നില്ല. എന്തായാലും സാങ്കേതികയുടെ നാട്ടില്‍, സാങ്കേതികതയെ സ്നേഹിക്കുന്ന പ്രസിഡന്‍റിന്‍റെ ഭരണ ആസ്ഥാനത്ത് ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റ്, ട്വിറ്റര്‍ മരിച്ചിരിക്കുന്നു.