ചാറ്റിംഗ് രാത്രിയിലെ സെക്സ് റൂമുകള്‍

PRO
PRO
വെബ്കാമിനു മുന്നില്‍ തുണിയുരിയാന്‍ തയ്യാറാകുന്ന നിരവധി പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വിവിധ ചാറ്റിംഗ് റൂമുകളില്‍ കാണാനാകും. ചാറ്റിംഗിന്റെ വേഗതയ്ക്ക് അനുസരിച്ച് നഗ്നതയുടെ സാധ്യതകളും വര്‍ധിക്കും. മെട്രോപൊളിറ്റന്‍ സിറ്റികളില്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ ഒരു വിഭാഗം രാത്രി ഏറെ വൈകിയും ലാപിന് മുന്നിലിരിക്കുന്നവരാണ്.

പലരെയും കെണിയില്‍ ചാടിക്കാനായി വിവിധ വിദ്യകളുമായാണ് ഇവര്‍ വെബ്കാമില്‍ പ്രത്യക്ഷപ്പെടുക. മിക്ക പെണ്‍കുട്ടികളും അല്പ വസ്ത്രങ്ങളുമായി ചാറ്റിംഗിനെത്തുന്നു. തങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വലിയൊരു തുക റീചാര്‍ജ് ചെയ്തു തന്നാല്‍ കൂടുതല്‍ നഗ്നത നല്‍കാമെന്ന വാഗ്ദാനങ്ങളുമായി എത്തുന്ന പെണ്‍കുട്ടികളും കുറവല്ല.

ഇതിന് തയ്യാറല്ല എന്ന സന്ദേശമാണ് നിങ്ങള്‍ തിരിച്ചു നല്‍കുന്നതെങ്കില്‍ പെട്ടെന്ന് തന്നെ വെബ്കാം വിന്‍ഡോ മറഞ്ഞിരിക്കും. ഉടന്‍ അവളുടെ മറുപടി ഇങ്ങനെയും; ‘സൌജന്യമാ‍യി ഒന്നുമില്ല, വിലപ്പെട്ടത് നഷ്ടമായില്ലേ?’. അതേ, ഇത്തരം നഗ്നത വേണ്ടെന്ന് പറയുന്നവര്‍ ചുരുക്കമായിരിക്കും. രാത്രിയുടെ ഇരുട്ടില്‍ മദ്യലഹരിയില്‍ അവള്‍ ആവശ്യപ്പെടുന്നതെല്ലാം വാരിക്കോരി നല്‍കുന്നവര്‍ കുറവല്ല; പകരം തുറന്ന നഗ്നതയുടെ രൂപം നേരം പുലരുവോളം വെബ്കാമിലുണ്ടാകും.

പക്ഷേ ഇതെല്ലാം പഴയ വിദ്യകളാണ്. പുത്തന്‍ ലോകത്ത് തട്ടിപ്പുകളുടെ സ്വഭാവം ആകെ മാറിയിരിക്കുന്നു. പാല്‍‌ടാല്‍ക് എന്ന സൈറ്റിലെ ചാറ്റിംഗ് റൂമുകളില്‍ അശ്ലീലത്തിന്റെ കുത്തൊഴുക്കാണ്. പല പെണ്‍കുട്ടികളും ഈ മേഖലയില്‍ പ്രൊഫഷണല്‍ രീതിയിലാണ് തട്ടിപ്പുകള്‍ നടത്തുന്നതത്രേ.

പാല്‍ടാകിലെ ‘ഹോട്ട് ടോപ് ഗേള്‍’ റൂം അശ്ലീലതയുടെ പര്യായമാണ്. കേരളത്തിലെ മിക്ക നെറ്റ് ഉപയോക്താക്കള്‍ക്കും പാല്‍ടാകിനെ കുറിച്ച് നന്നായറിയാം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചാറ്റ് റൂം പ്രേമികള്‍ പാല്‍ടാകിന് അടിപ്പെട്ടു കഴിഞ്ഞു. മറ്റു ചാറ്റിംഗ് റൂമുകളില്‍ വന്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമ്പോള്‍ പാല്‍ടാല്‍ക് സെക്സ് ആസ്വാദകര്‍ക്ക് തുറന്നിട്ടിരിക്കുകയാണ്.

WEBDUNIA|
അടുത്ത പേജില്‍, നഗ്നത കാണാന്‍ പാല്‍ടാക് വേണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :